Monday, December 15, 2014

സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തു                                                                                                                                                                 ഓണ്‍ലൈനില്‍ നിന്ന് പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിരുതന്മാരെ കുടുക്കാന്‍ പൈറസി ക്രാക്കര്‍ എന്ന സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സഹായത്തോടെ തിരുവനന്തപുരത്തെ യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ ഹാക്ക്‌ലോക്ക് സൊലൂഷന്‍സാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. സിനിമ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ത്തന്നെ സാറ്റലൈറ്റ് വഴി വീട് അല്ലെങ്കില്‍ സ്ഥാപനം കണ്ടെത്തുന്ന സംവിധാനമാണിത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി എ.ഡി.ജി.പി അനന്തകൃഷ്ണന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടോറന്റ് സൈറ്റുകളില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നവരെയും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കാനാവും.
സിനിമകള്‍ വേഡ് ഫയലില്‍ കംപ്രസ് ചെയ്ത് കാണുന്ന രീതിയാണ് യുവാക്കള്‍ അടുത്തിടെയായി സ്വീകരിച്ചത്. പാസ്‌വേഡ് സംരക്ഷിച്ചുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനാല്‍ ആളെ കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും ഇനി പൈറസി ക്രാക്കര്‍ കണ്ടെത്തും. -

No comments:

Post a Comment