Wednesday, December 10, 2014

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും -                                                                                  വൈറസ് ആക്രമണത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കളര്‍ ചേഞ്ച് ചെയ്യാനുള്ള ആപ് അവരുടെ ഫേസ്ബുക്ക് പേജില്‍ തന്നെ പ്രദര്‍ശിപ്പിച്ചു അതു ക്ലിക്ക് ചെയ്യുന്നവരുടെ മൊത്തം വിവരണങ്ങളും ചോര്‍ത്തികൊണ്ട് പോകുന്ന ഒരു ആപ്..!!!
ഇതിനകം ഈ വിദ്യ ഉപയോഗിച്ച് ഹാക്കര്‍മാര്‍ പതിനായിരത്തില്‍പ്പരം ആളുകളുടെ അക്കൗണ്ടിനെ വൈറസ് ബാധമാക്കി എന്നാണ് വാര്‍ത്ത!. പ്രൊഫൈലിന്റെ കളര്‍ തീം മാറ്റാമെന്ന പേരിലെത്തുന്ന ഈ ആപ് കളര്‍ ചേഞ്ച് ട്യൂട്ടോറിയല്‍ വീഡിയോ കാണിക്കാനെന്ന പേരില്‍ ഫേസ്ബുക്ക് ആക്‌സെസ് ടോക്കന്‍ എടുക്കുന്ന സൈറ്റ് വ്യക്തിയുടെ ഫേസ്ബുക്കിലെ എല്ലാ സ്വകാര്യ വിവരങ്ങളും പകര്‍ത്തും..!!! പിന്നെ എല്ലാം കൈവിട്ടു പോകും..!!! നിങ്ങളുടെ അക്കൗണ്ട് പിന്നെ ഇതൊക്കെ പേജ് ഓപ്പണ്‍ ചെയ്യുന്നു, എന്തൊക്കെ ഷെയര്‍ ചെയ്യുന്നു എന്നൊക്കെ വൈറസ് തീരുമാനിക്കും..!!!
അത്‌കൊണ്ട് ഒന്ന് സൂക്ഷിക്കുക, കളര്‍ മാറ്റാന്‍ ഈ ആപ് ഡൌണ്‍ലോഡ്‌ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക..

No comments:

Post a Comment