Wednesday, December 10, 2014

എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം                                                                                                        വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.
ആന്‍ഡ്രോയിഡ്
വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യുമ്പോള്‍ വലതുവശത്തു മുകളില്‍ വെര്‍ട്ടിക്കലായി മൂന്നു കുത്തുകള്‍ കാണാം. ഇതില്‍ സെറ്റിങ്‌സ് എടുക്കുക. ചാറ്റ് സെറ്റിങ്‌സില്‍ ടച്ച് ചെയ്യുക. അപ്പോള്‍ മീഡിയ ഓട്ടോഡൗണ്‍ലോഡ് കാണാം. വെന്‍ യൂസിങ് മൊബൈല്‍ ഡാറ്റ, വെന്‍ കണക്റ്റഡ് വൈ -ഫൈ, വെന്‍ റോമിങ് എന്നിങ്ങനെ ഇവിടെ മൂന്നു ഓപ്ഷനുകള്‍ കാണാം. ഇവ ഡിസേബിള്‍ ചെയ്യുന്നതോടെ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ് നിലക്കും.
ഐ ഫോണ്‍
വാട്‌സ് ആപ്പില്‍ വലതു വശത്തു മുകള്‍ ഭാഗത്ത് സെറ്റിങ്‌സില്‍ പോകുക. ചാറ്റ് സെറ്റിങ്‌സ് >-സേവ് ഇന്‍കമിങ് മീഡിയ-> ഓഫ് ചെയ്യുക. ഇതോടെ ഫോട്ടോസ് കാമറ റോളില്‍ സേവ് ആകുന്നത് നില്‍ക്കും. എന്നാല്‍ ഓട്ടോമാറ്റിക്കായി ഫോട്ടോ സേവ് ആകുന്നത് തടയാന്‍ ഐ ഫോണുകളില്‍ മാര്‍ഗമില്ല. വിഡിയോ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാത്രം നമ്മളോട് അനുവാദം ചോദിക്കും.
വിന്‍ഡോസ് ഫോണ്‍ സെറ്റിങ്‌സ് >ചാറ്റ് സെറ്റിങ്‌സ് > മീഡിയ ഓട്ടോഡൗണ്‍ലോഡ് ക്‌ളിക്ക് ചെയ്താല്‍ മതി. നോക്കിയ എസ്40, നോക്കിയ എസ് 60 ഫോണ്‍  വാട്‌സ്ആപ്പില്‍ ഓപ്ഷന്‍ എടുക്കുക. സെറ്റിങ്‌സ് > നെറ്റ്‌വര്‍ക്ക് > ഓട്ടോഡൗണ്‍ലോഡ് ഇമേജസ് ക്‌ളിക്ക് ചെയ്താല്‍ ഡൗണ്‍ലോഡിങ് നിര്‍ത്തലാക്കാം

No comments:

Post a Comment