Wednesday, December 10, 2014

ഫേസ്ബുക്കില്‍ “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ -സോഷ്യല്‍ മീഡിയകളില്‍ കയറി “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്..അവ ഇതൊക്കെയാണ്…
നിങ്ങള്‍ എവിടെ പോകുന്നു ? എന്ത് ചെയ്യുന്നു.? എന്നൊക്കെ നാട്ടുകാരെ മിനിറ്റിനു മിനിറ്റിനു അറിയിക്കേണ്ട കാര്യമില്ല. അടുത്ത കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമാകണം അത്തരം പോസ്റ്റുകള്‍.
പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ “ലിങ്ക്” ചെയ്യപ്പെടാതെ സൂക്ഷിക്കുക, ശ്രദ്ധിക്കുക, നിങ്ങല്‍ പറയുന്ന കാര്യങ്ങള്‍ എവിടെയൊക്കെ പോകണം എങ്ങനെയൊക്കെ കാണണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
നിങ്ങളുടെ ജോലിയെ പറ്റിയോ കുടുംബത്തെ പറ്റിയോ ഉള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എഴുതി വയ്ക്കേണ്ട സ്ഥലമല്ല നിങ്ങളുടെ ഫേസ്ബുക്ക് വാള്‍..അവിടെ രഹസ്യങ്ങള്‍ക്ക് അധികം ആയുസില്ല എന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലത്.
ഭാര്യയുടെയും മക്കളുടെയും ഫോട്ടോ വീട്ടിലെ വാളില്‍ തൂക്കിയാല്‍ പോരെ.??? അത് കൊണ്ട് വന്നു ഫേസ്ബുക്ക് വാളില്‍ ഇടണോ?
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍ എന്നിവയും ഫേസ്ബുക്കില്‍ ഇട്ടു നാട്ടുകാരെ കാണിക്കേണ്ട കാര്യമുണ്ടോ

No comments:

Post a Comment