Wednesday, December 10, 2014

വിളിച്ചാല്‍ വിളികേള്‍ക്കുന്ന മൊബൈല്‍ ആപ്പ് – “മാര്‍ക്കോ പോളോ”                                                                                              സ്മാര്‍ട്ട് ഫോണ്‍ മറന്നു വച്ചിട്ട് പോകുന്നവര്‍ക്കും, സ്മാര്‍ട്ട് ഫോണ്‍ അടിച്ചുമാറ്റി ജീവിക്കുന്നവരും നിര്‍ബന്ധമായി ഈ ലേഖനം വായിക്കുക… ഇനി ഫോണ്‍ കളഞ്ഞു പോകും എന്ന പേടിയില്ലാതെ നമ്മുക്ക് ജീവിക്കാം. കളഞ്ഞു പോകുന്ന ഫോണ്‍ അല്ലെങ്കില്‍ എവിടെയെങ്കിലും കൊണ്ട് മറന്നു വയ്ക്കുന്ന ഫോണ്‍ കണ്ടെത്താന്‍ അവന്‍ എത്തുന്നു, മാര്‍ക്കോ പോളോ..!!! പ്ലേ സ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്പ്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫുള്‍ ടൈം ഓണ്‍ ചെയ്തു സൂക്ഷിച്ചാല്‍ മാത്രം, വോയിസ് സെന്‍സിംഗ് ഫീച്ചര്‍ ഉള്ള ഈ അപ്പ് നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കും. -DOWNLOAD IPHONE USERS    https://itunes.apple.com/in/app/marco-polo-find-your-phone/id866937080?mt=8     DOWNLOAD ANDROID USERS         https://play.google.com/store/search?q=marco%20polo&hl=en
പങ്കാളിയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? ഈ ആപ്പ് നിങ്ങളെ സഹായിക്കും.. -                                                                                   പങ്കാളി ചതിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലികേഷന് രംഗത്ത്!. അതായത് ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്ന നിങ്ങളുടെ പങ്കാളിയുടെ ഏല്ലാ പ്രവര്‍ത്തനവും ചോര്‍ത്താന്‍ സാധിക്കുന്നതാണ് എംകപ്പിള്‍ (mCouple) എന്ന പേരിലുള്ള ഈ ആപ്ലികേഷന്‍. ഈ ആപ്ലികേഷന്‍ രൂപകല്‍പ്പന ചെയ്തത് എംസ്‌പൈ എന്ന ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് ആപ് ആണ്. പങ്കാളിയുടെ ഫോണില്‍ സ്ഥാപിക്കുന്ന ആപ്ലികേഷന്‍ വഴി നിങ്ങള്‍ക്ക് ആ ഫോണില്‍ നടക്കുന്ന ടെക്സ്റ്റ് ഇമെയില്‍ പങ്കുവയ്ക്കലുകള്‍, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം എന്നിവ ഈ ആപ്ലികേഷന്‍ വഴി അറിയാന്‍ സാധിക്കും. പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ റിക്കോഡു ചെയ്യാനും എംകപ്പിള്‍ റെഡിയാണ് . പിന്നെ പങ്കാളി എവിടെയൊക്കെ പോകുന്നുവെന്നും ജിപിഎസ് ഉപയോഗിച്ച് ട്രാക്കു ചെയ്യും. ആപ്പ് രണ്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുളള റിക്വസ്റ്റ് നല്‍കി കഴിഞ്ഞാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ ആപ്പ് നോക്കികോളും - DOWNLOAD LINK    https://play.google.com/store/apps/details?id=com.love.monitor&hl=en
ആന്‍ഡ്രോയിഡ് ലൈവ് ടിവി                                                                       നിരവധി ടിവി ചാനലുകള്‍ ഉള്ള അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെങ്കിലും എല്ലാ ചാനലുകളും വര്‍ക്ക് ചെയ്യാറില്ല, എന്നാല്‍ വ്യത്യസ്ഥമായ ഒരു അപ്ലിക്കേഷനാണ് muhafaja TV. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് എന്നിവയിലെല്ലാം നല്ല വ്യക്തതയോടെ വര്‍ക്ക് ചെയ്യുണ്ട്. മക്ക മദീന, മലയാളം, തമിഴ്, ഹിന്ദി, അറബി, ഉര്‍ദു, മ്യൂസിക്ക്, സ്‌പോര്‍ട്‌സ്, കാര്‍ട്ടൂണ്‍, ഇംഗ്ലീഷ്, സയന്‍സ്, അദര്‍സ്, എന്നിങ്ങനെ 12 കാറ്റഗറികളിലായി ചാനലുകളെ തരം തിരിച്ചിരിക്കുന്നു.
എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്. പുതിയ ചാനലുകള്‍ വന്നത് അറിയിക്കാന്‍ ന്യൂസ് ടിക്കറും, നോട്ടിഫിക്കേഷന്‍ മെസ്സേജും ഈ ആപ്പിലുണ്ട് 27/07/2014 മുതല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്.

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും -                                                                                  വൈറസ് ആക്രമണത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കളര്‍ ചേഞ്ച് ചെയ്യാനുള്ള ആപ് അവരുടെ ഫേസ്ബുക്ക് പേജില്‍ തന്നെ പ്രദര്‍ശിപ്പിച്ചു അതു ക്ലിക്ക് ചെയ്യുന്നവരുടെ മൊത്തം വിവരണങ്ങളും ചോര്‍ത്തികൊണ്ട് പോകുന്ന ഒരു ആപ്..!!!
ഇതിനകം ഈ വിദ്യ ഉപയോഗിച്ച് ഹാക്കര്‍മാര്‍ പതിനായിരത്തില്‍പ്പരം ആളുകളുടെ അക്കൗണ്ടിനെ വൈറസ് ബാധമാക്കി എന്നാണ് വാര്‍ത്ത!. പ്രൊഫൈലിന്റെ കളര്‍ തീം മാറ്റാമെന്ന പേരിലെത്തുന്ന ഈ ആപ് കളര്‍ ചേഞ്ച് ട്യൂട്ടോറിയല്‍ വീഡിയോ കാണിക്കാനെന്ന പേരില്‍ ഫേസ്ബുക്ക് ആക്‌സെസ് ടോക്കന്‍ എടുക്കുന്ന സൈറ്റ് വ്യക്തിയുടെ ഫേസ്ബുക്കിലെ എല്ലാ സ്വകാര്യ വിവരങ്ങളും പകര്‍ത്തും..!!! പിന്നെ എല്ലാം കൈവിട്ടു പോകും..!!! നിങ്ങളുടെ അക്കൗണ്ട് പിന്നെ ഇതൊക്കെ പേജ് ഓപ്പണ്‍ ചെയ്യുന്നു, എന്തൊക്കെ ഷെയര്‍ ചെയ്യുന്നു എന്നൊക്കെ വൈറസ് തീരുമാനിക്കും..!!!
അത്‌കൊണ്ട് ഒന്ന് സൂക്ഷിക്കുക, കളര്‍ മാറ്റാന്‍ ഈ ആപ് ഡൌണ്‍ലോഡ്‌ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക..
മൊബൈല്‍ഫോണ്‍ വില്ക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്                                                                      Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്‌പെഷ്യല്‍ കീ ആവശ്യമാണ്. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting> Securtiy-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
Step 2. Factory reset ചെയ്യുക
അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings> Backup & reset> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.
Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.
Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക
ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക് കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.
എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം                                                                                                        വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.
ആന്‍ഡ്രോയിഡ്
വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യുമ്പോള്‍ വലതുവശത്തു മുകളില്‍ വെര്‍ട്ടിക്കലായി മൂന്നു കുത്തുകള്‍ കാണാം. ഇതില്‍ സെറ്റിങ്‌സ് എടുക്കുക. ചാറ്റ് സെറ്റിങ്‌സില്‍ ടച്ച് ചെയ്യുക. അപ്പോള്‍ മീഡിയ ഓട്ടോഡൗണ്‍ലോഡ് കാണാം. വെന്‍ യൂസിങ് മൊബൈല്‍ ഡാറ്റ, വെന്‍ കണക്റ്റഡ് വൈ -ഫൈ, വെന്‍ റോമിങ് എന്നിങ്ങനെ ഇവിടെ മൂന്നു ഓപ്ഷനുകള്‍ കാണാം. ഇവ ഡിസേബിള്‍ ചെയ്യുന്നതോടെ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ് നിലക്കും.
ഐ ഫോണ്‍
വാട്‌സ് ആപ്പില്‍ വലതു വശത്തു മുകള്‍ ഭാഗത്ത് സെറ്റിങ്‌സില്‍ പോകുക. ചാറ്റ് സെറ്റിങ്‌സ് >-സേവ് ഇന്‍കമിങ് മീഡിയ-> ഓഫ് ചെയ്യുക. ഇതോടെ ഫോട്ടോസ് കാമറ റോളില്‍ സേവ് ആകുന്നത് നില്‍ക്കും. എന്നാല്‍ ഓട്ടോമാറ്റിക്കായി ഫോട്ടോ സേവ് ആകുന്നത് തടയാന്‍ ഐ ഫോണുകളില്‍ മാര്‍ഗമില്ല. വിഡിയോ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാത്രം നമ്മളോട് അനുവാദം ചോദിക്കും.
വിന്‍ഡോസ് ഫോണ്‍ സെറ്റിങ്‌സ് >ചാറ്റ് സെറ്റിങ്‌സ് > മീഡിയ ഓട്ടോഡൗണ്‍ലോഡ് ക്‌ളിക്ക് ചെയ്താല്‍ മതി. നോക്കിയ എസ്40, നോക്കിയ എസ് 60 ഫോണ്‍  വാട്‌സ്ആപ്പില്‍ ഓപ്ഷന്‍ എടുക്കുക. സെറ്റിങ്‌സ് > നെറ്റ്‌വര്‍ക്ക് > ഓട്ടോഡൗണ്‍ലോഡ് ഇമേജസ് ക്‌ളിക്ക് ചെയ്താല്‍ ഡൗണ്‍ലോഡിങ് നിര്‍ത്തലാക്കാം
ഒരേ ഫോണില്‍ 2 വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍..!!                        ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് സംവിധാനമാണല്ലോ WhatsAPP. സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു നമുക്ക് ഒരു ഫോണില്‍ രണ്ടു വ്യത്യസ്ഥ WhatsAPP അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം, പക്ഷെ ഫോണ്‍ android ആയിരിക്കണം എന്ന് മാത്രം. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഇതെങ്ങനെ ചെയ്യണം എന്ന് താഴെ വിവരിക്കാം. ഓരോരുത്തരുടെ ഫോണ്‍ മോഡലും, WhatsAPP വേര്‍ഷനും അനുസരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഇതു പ്രവര്‍ത്തിക്കില്ല എന്ന് ആദ്യമേ പറയട്ടെ. ഓരോ സ്റ്റെപ്പും ശ്രദ്ധിച്ചു വായിച്ചു നോക്കി ചെയ്തു നോക്കുക. 1. ആദ്യം നോക്കേണ്ടത് നിങ്ങളുടെ ഒരു android ഡ്യുവല്‍ സിം ഫോണ്‍ ആണോ എന്നതാണ്. ആണെങ്കില്‍ മാത്രം ഇതിനു മിനക്കെട്ടാല്‍ മതി കേട്ടോ. കൂടാതെ രണ്ടിലും സിം കാര്‍ഡ് ഇട്ടിരിക്കണം.                                                                                                    2. ഇനി നിങ്ങളുടെ ഫോണില്‍ ഇപ്പോള്‍ ഉള്ള WhatsAPP ഓപ്പണ്‍ ചെയ്തു ഡാറ്റ ബാക്ക്അപ്പ് ചെയ്യുക. ഇതിനായി Settings >> Chat Settings >> Backup Conversations ക്ലിക്ക് ചെയ്താല്‍ മതി.                                                                                                    3. അടുത്തതായി ഫോണിലെ എല്ലാ Whatsapp ഡാറ്റയും ക്ലിയര്‍ ചെയ്യുക. ഇതിനായി Settings >> Applications >> Whatsapp >> Clear Data അടിക്കുക.                                          4. ഇനി ഫയല്‍മാനേജര്‍ ഓപ്പണ്‍ ചെയ്തു SD കാര്‍ഡില്‍ ‘WhatsApp’ എന്ന ഫോള്‍ഡര്‍ കണ്ടുപിടിക്കുക. SD കാര്‍ഡ് ഇല്ലാത്ത ഫോണ്‍ ആണെങ്കില്‍ internal മെമ്മറിയില്‍ ഈ ഫോള്‍ഡര്‍ കണ്ടെത്താനാകും. ഇനി താഴെ കാണുന്നതു പോലെ ‘WhatsApp’ എന്ന ഈ ഫോള്‍ഡറിന്റെ പേര് മാറ്റി ‘OGWhatsApp’ എന്നാക്കുക (റിനെയിം ചെയ്യുക).                                                                                                          5. ഇനി നിങ്ങളുടെ ഫോണിലുള്ള ഒറിജിനല്‍ WhatsApp അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.                                                                                                                                                              6. അതു കഴിഞ്ഞാല്‍ OGWhatsapp നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ പോകുക. (ആദ്യമേ പറയട്ടെ ഇതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ആദ്യമെത്തുന്നത് ഒരു പരസ്യ പേജിലേക്കായിരിക്കും. ആ പേജില്‍ ഏറ്റവും മുകളില്‍ വലതു വശത്ത് ‘SKIP THIS AD’ ക്ലിക്ക് ചെയ്യുക, ചിലപ്പോള്‍ ഒരു നമ്പര്‍ എന്റര്‍ ചെയ്യാന്‍ പറയും. തുടര്‍ന്നു വരുന്നതാണ് നമ്മുടെ ഡൌണ്‍ലോഡിംഗ് പേജ്. ആ പേജില്‍ താഴെയായി കുറെ ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍ കാണാനാകും. ഇതില്‍ ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. അത് ഒറിജിനല്‍ Whatsapp ലിങ്ക് ആണ്. തുടര്‍ന്ന് വരുന്നതാണ് OGWhatsapp ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍. ഇതില്‍ ക്ലിക്ക് ചെയ്യുക. ഒന്ന് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ അടുത്തത് നോക്കുക                                                      7. ഇനി OGWhatsapp നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇത് ആക്റ്റിവേറ്റ് ചെയ്യുക.ഓര്‍ക്കുക ഇത് വെരിഫൈ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ടത് നേരത്തെ നിങ്ങള്‍ ഒറിജിനല്‍ Whatsapp ല്‍ ഉപയോഗിച്ചിരുന്ന പഴയ നമ്പര്‍ ആയിരിക്കണം                                                                                                                                      .8. ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ OGWhatsapp ല്‍ മുമ്പ് നിങ്ങളുടെ ഒറിജിനല്‍ Whatsapp ല്‍ ഉണ്ടായിരുന്ന എല്ലാ ഡാറ്റയും കാണാനാകും.                                            9. ഇനി പ്ലേസ്റ്റോറില്‍ പോയോ അല്ലെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്‌തോ ഒറിജിനല്‍ Whatsapp വീണ്ടും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഓര്‍ക്കുക ഇത് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ നല്‍കേണ്ടത് നിങ്ങളുടെ രണ്ടാമത്തെ നമ്പര്‍ ആയിരിക്കണം. ഇത്രയും മതി, ഇനി മുതല്‍ നിങ്ങള്‍ക്കു രണ്ടു Whatsapp ഉം ഒരേ സമയം ഉപയോഗിക്കാം.................................................................................    സാദനം    ദാ   ഇവിടെ  http://www.download-whatsapp-plus.com/2014/05/download-latest-version-ogwhatsapp-2.11.241-apk.html