Wednesday, December 10, 2014

അയച്ചു കഴിഞ്ഞ മെസ്സേജ് ക്യാന്‍സല്‍ ചെയ്യാന്‍ ആപ് : ഇന്‍വിസിബിള്‍ ടെക്സ്റ്റ്‌..                                                                     ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് ഡെയിലി പറ്റുന്ന ഒരു അബദ്ധമാണ് ഈ മെസ്സേജ് മാറി പോകല്‍.. ഒരേ സമയം അഞ്ചും ആറും പേരോട് ‘ചാറ്റ്’ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം തന്നെയാണ്..!!! അവിടെ അയക്കേണ്ടത് ഇവിടെ അയക്കും.. ഇവിടെ അയക്കേണ്ടത് വേറെ ഇങ്ങോട്ട് എങ്കിലും അയക്കും..!!!
ഈ അബദ്ധങ്ങള്‍ ഒഴിവാകാന്‍ നമ്മെ സഹായിക്കാന്‍ ഇതാ ഒരു ആപ്പ് വരുന്നു.. ഇന്‍വിസിബിള്‍ ടെക്സ്റ്റ്..!!!അയച്ചു കഴിഞ്ഞ മെസേജ്അത് സ്വീകരിക്കുന്ന ആള്‍തുറക്കും മുന്‍പ് ഡിലീറ്റ് ചെയ്യാന്‍ നമ്മെ സഹായിക്കുന്ന ആപാണിത്.
ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയ അയക്കാന്‍ സാധിക്കും. മാത്രമല്ല, മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.

നിങ്ങള്‍ അറിയാതെ വാട്ട്‌സ് ആപ്പ് നിങ്ങള്‍ക്ക് തരുന്ന എട്ടിന്റെ പണികള്‍.. - 
ഫേസ്ബുക്ക് അക്കൗണ്ട് പോലേ തന്നെ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഇല്ലാത്ത ഒരൊറ്റ ന്യൂജനറേഷന്‍ പയ്യന്‍സുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ അറിയാതെ തന്നെ വാട്ട്‌സ് ആപ്പ് ചില പണി നിങ്ങള്‍ക്ക് തരുന്നുണ്ട്. അതെന്താണെന്ന് അറിയേണ്ടേ..?
1. ആരെങ്കിലും സ്റ്റാറ്റസ് മാറ്റിയാല്‍, പ്രത്യേകിച്ച് നമുക്കു “താത്പര്യമുള്ള” വ്യക്തികളാണെങ്കില്‍, അപ്പോള്‍ തുടങ്ങും വേവലാതി. എന്തായിരിക്കും മൂപ്പരുദ്ദേശിച്ചതെന്നു കരുതി തല പുകച്ച് ദിവസം പോയിക്കിട്ടും.
2. പരിചയമുള്ള ശല്യക്കാരെ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു ഇതുവരെയും. മെസ്സജിന് ഉത്തരം കൊടുത്തില്ലെങ്കില്‍ “ലാസ്റ്റ് സീന്‍” നോക്കി പുള്ളി അപ്പോള്‍ തുള്ളി വീഴും. ലാസ്റ്റ് സീന്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ടെങ്കിലും അത് ആക്ടിവേറ്റ് ചെയ്യാന്‍ ഓര്‍ത്തില്ലെങ്കില്‍ പെട്ടതു തന്നെ..!
3. ദിവസം നൂറുകണക്കിന് മെസ്സേജു വരാന്‍ പാകത്തില്‍ ഒരു പത്തു പതിനഞ്ചു “ഗ്രൂപ്പി”ലെങ്കിലും നമ്മള്‍ക്ക് അംഗത്വമുണ്ടാകും. മിക്ക പേരെയും പരിചയമില്ലെങ്കിലും ഒഴിവാക്കി പോയാല്‍ ആളുകള്‍ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി തുടരുകയാണ് പതിവ്. ചാറ്റുകള്‍ നൂറും ഇരുന്നൂറും മെസ്സേജുകള്‍ കൊണ്ട് ദിവസവും വന്നു നിറയുകയും ചെയ്യും.
4. ഒരു ഡിസ്പ്ലേ പിക്ചര്‍ ഇട്ടാല്‍ അപ്പോള്‍ തുടങ്ങും ഇതെപ്പോ എടുത്തു, അവളേതാ, അവനേതാ, നിങ്ങള്‍ തമ്മില്‍ എന്താ ചോദ്യങ്ങളുടെ പെരുമഴ തന്നെയായിരിക്കും. തലവേദനയായല്ലോ എന്നു കരുതി ഡി.പി മാറ്റിയാലോ, തുടങ്ങും ഇതേ ചോദ്യങ്ങളുടെ ആവര്‍ത്തനം.
5. ബസിലോ ട്രെയിനിലോ കയറി വാട്ട്‌സാപ്പ് മെസജുകള്‍ അയക്കുന്നവര്‍ക്ക് ഏകദേശം ഉറപ്പിക്കാം, താന്‍ പറഞ്ഞ കാര്യങ്ങള്‍ മൊത്തം കംപാര്‍ട്ട്‌മെന്റ് വൈകാതെ അറിയും. അടുത്തിരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ഒളിഞ്ഞു നിന്നു മറ്റവന്റെ ചാറ്റ് വായിക്കാന്‍ ഒരു വല്ലാത്ത പ്രലോഭനമാണ്. വിവാദാത്മാകമായ വല്ലതും കണ്ടാല്‍ പിന്നെ അപ്പുറത്തിരിക്കുന്ന ആളോടു പറയാനായി തിടുക്കും.
6. സ്‌പെല്ലിങ്ങേ വിട, വ്യാകരണമേ വിട!
മെസജിന് ചാര്‍ജ്ജില്ലാഞ്ഞിട്ടും എണ്ണത്തിന് പരിധിയില്ലാഞ്ഞിട്ടും വാക്കുകള്‍ പൂര്‍ണമായി ടൈപ് ചെയ്യാന്‍ ഇപ്പോഴും മിക്ക ആളുകളും മെനക്കടാറില്ല. “ടെക്സ്റ്റിങ്” ഭാഷയ്ക്കു ഇംഗ്ലീഷ് ഭാഷയുമായി യാതൊരു ബന്ധവും ഇല്ല എന്ന രീതിയിലാണ് പലരുടെയും ടൈപിങ്ങ്.
- See more at: http://boolokam.com/archives/177002#sthash.DCf83JyZ.dpuf
ഫേസ്ബുക്കില്‍ “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ -സോഷ്യല്‍ മീഡിയകളില്‍ കയറി “പബ്ലിക്‌” ആക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്..അവ ഇതൊക്കെയാണ്…
നിങ്ങള്‍ എവിടെ പോകുന്നു ? എന്ത് ചെയ്യുന്നു.? എന്നൊക്കെ നാട്ടുകാരെ മിനിറ്റിനു മിനിറ്റിനു അറിയിക്കേണ്ട കാര്യമില്ല. അടുത്ത കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമാകണം അത്തരം പോസ്റ്റുകള്‍.
പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ “ലിങ്ക്” ചെയ്യപ്പെടാതെ സൂക്ഷിക്കുക, ശ്രദ്ധിക്കുക, നിങ്ങല്‍ പറയുന്ന കാര്യങ്ങള്‍ എവിടെയൊക്കെ പോകണം എങ്ങനെയൊക്കെ കാണണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
നിങ്ങളുടെ ജോലിയെ പറ്റിയോ കുടുംബത്തെ പറ്റിയോ ഉള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എഴുതി വയ്ക്കേണ്ട സ്ഥലമല്ല നിങ്ങളുടെ ഫേസ്ബുക്ക് വാള്‍..അവിടെ രഹസ്യങ്ങള്‍ക്ക് അധികം ആയുസില്ല എന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലത്.
ഭാര്യയുടെയും മക്കളുടെയും ഫോട്ടോ വീട്ടിലെ വാളില്‍ തൂക്കിയാല്‍ പോരെ.??? അത് കൊണ്ട് വന്നു ഫേസ്ബുക്ക് വാളില്‍ ഇടണോ?
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍ എന്നിവയും ഫേസ്ബുക്കില്‍ ഇട്ടു നാട്ടുകാരെ കാണിക്കേണ്ട കാര്യമുണ്ടോ

Thursday, November 13, 2014

സ്പീഡ് വേണോ ഇന്റർനെറ്റ്‌,,,,,,,സ്പീഡ്,,,,,സ്പീഡ്,,, ,,,, വരൂ,,,വരൂ,

നമ്മളിൽ പലർക്കും ഉള്ള പ്രോബ്ലമാണ് ഇന്റർനെറ്റ്‌ സ്പീഡ് ഇല്ല ,നിരവധി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ പിസി വളരെ സ്ലോ ആകാന്‍ സാധ്യത ഉണ്ട്..............കമ്പ്യൂട്ടര്‍ ഒരുവിധം ഫാസ്റ്റ് ആവാനുള്ള വിദ്യ യാണ് ഞാന്‍ പങ്കുവയ്ക്കുന്നത് നമുക്കാവശ്യമില്ലാത്ത ഫയല്‍,കുക്കിസ് ,വയിറസ് എല്ലാംതന്നെ 
ക്ലീന്‍ചെയ്തു സിസ്റ്റം നല്ല സൂപ്പര്‍ സ്പീഡ്ആക്കി മാറ്റുന്നു  SOFTWARE DOWNLOAD HERE             http://360safe.com/totalsecurity.html

ഫയല്‍ റിക്കവറി ടൂളുകളെ എന്തിനുപെടിക്കണം 

പലരും കമ്പ്യുട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയല്‍ റിക്കവര്‍ ചെയ്യാന്‍ പഠിച്ചുകാണും മ്മടെ അലിഭായുടെ 7-Data Recovery Suite ഒക്കെ എല്ലാവര്‍ക്കും കിട്ടിക്കാണും... ന്നാല്‍ പലര്‍ക്കും തോന്നിയിട്ടില്ലേ.... ആര്‍ക്കും റിക്കവര്‍ ചെയ്തു എടുക്കാന്‍ പറ്റാത്ത വിധം എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് .... ങേ...? ഇല്ലേ അങ്ങനെ തോന്നീട്ടില്ലേ.... ? ന്നാല്‍ ദിപ്പോള്‍ തോന്നിക്കോ.
 -------------------------------------------
ഞാനിവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌ വെയര്‍ ആണ് File shredder. പലര്‍ക്കും മനസ്സിലായിക്കാണും എന്താണീ ഫയല്‍ Shredder (Document Shredder)എന്നതു എന്താണെന്നു താഴെ ഉണ്ട് തതുതന്നെ സാധനം... ഞാന്‍ ഇവിടെ പറയുന്ന സോഫ്റ്റ്‌ വെയറിന്റെ ജോലിയും ഇതുതന്നെ ഫയല്‍ മറുപടിയും പഴയരൂപത്തില്‍ എടുക്കാനാവാത്ത വിധം നശിപ്പിക. ചറ പറാ ചറ പറാ ചറ പറാ ..DOWNLOAD HERE        http://www.fileshredder.org/      1.ഡിലീറ്റ് ചെയ്യേണ്ട ഫയല്‍സ് സെലക്റ്റ്‌ ചെയ്യുക റൈറ്റ് ക്ലിക്ക് എന്നിട്ട് 
    File shredder ല്‍ Secure Delete File കളിക്കുക, കഴിഞ്ഞു അത്രേള്ളൂ
2.ഡിലീറ്റ് ചെയ്യണോ എന്നാണു ചോദ്യം ക്ളിക്കിക്കോ ഒക്കെ 
3.Files deleting on Process ...
 അല്‍പ്പസമയത്തിനകം ഫയലുകള്‍ ഡിലീറ്റ് ആയിട്ടുണ്ടാവും Recycle Bin നോക്കണ്ട അവിടെ ഉണ്ടാവില്ല .... അല്ല അപ്പോള്‍ നിങ്ങള്ക്ക് തോന്നാം Shift+Delete ചെയ്താലും പോകില്ലേ എന്ന് ..റിക്കവറി ടൂള്‍ കൊണ്ട് ഡിലീറ്റ് അയവ തിരിചെടുക്കാമല്ലോ നമ്മുക്കതല്ലേ തടയേണ്ടത്

പ്രവാസി സുഹൃത്തുക്കൾക്കായി എപിക് ബ്രൌസർ

ഹായ് സുഹൃത്തുക്കളെ ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ബ്രൌസെറിനെ പറ്റിയാണ്.ഇതിന്റെ ഗുണം എന്ന് പറഞ്ഞാൽ ബൌസേരിൽ തന്നെ അദ്ദ്രസ്സ്ബാറിൽ ഒരു പ്ലഗ് ഉണ്ട് അതിൽ ജസ്റ്റ്‌ ഒരു ക്ലിക്ക് ചെയ്‌താൽ അത് കണക്ട് ആകും പിന്നെ നിങ്ങള്ക്ക് എല്ലാ സൈറ്റും ഓപ്പണ്‍ ചെയ്യാൻ സാധിക്കും ( വി പി എൻ അല്ലെങ്കിൽ ഹോട്സ്പോട്ട് കണക്ട് ചെയ്യുന്നത് പോലെ ) അപ്പോൾ നിങ്ങള്ക്കിത് ഇഷ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഈ ബ്രൌസർ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഫേസ്ബൂകിലെ ഡിലീറ്റ് ചെയ്ത ,വീഡിയോ,ഫോട്ടോസ് എന്നിവ തിരിച്ചെടുക്കാം....

നമ്മള്‍ പണ്ട് മുതലേ ഫേസ്ബുക്ക്‌ യൂസ് ചെയ്യുന്നവരാകും... അതിലെ നമ്മളുടെ ഫോട്ടോസും വീഡിയോസും എല്ലാം ഡിലീറ്റ് ചെയ്തത്, വീണ്ടും തിരിച്ചെടുക്കാന്‍ എന്‍റെ വക ഒരു കുഞ്ഞു ടിപ്...
ആദ്യമായ് ഈ ലിങ്കില്‍ പോകുക എന്നിട്ട് "ജനറൽ സെറ്റിംഗ്സ് " സെലക്ട്‌ ചെയ്യുക....
അതിനു ശേഷം "ഡൌണ്‍ലോഡ് യുവര്‍ കോപ്പി ഓഫ് ഫേസ്ബുക്ക്‌ ടാറ്റ"
പാസ്സ്‌വേര്‍ഡ്‌ ചോദിക്കുമ്പോള്‍ അതും നല്‍ക്കുക... എന്നിട്ട് സബ്മിറ്റ്‌ ചെയ്യുക...
അല്‍പ സമയം കാത്ത് നിന്ന ശേഷം ഇമെയില്‍ നോക്കുക... ഡൌണ്‍ലോഡ് ലിങ്ക് റെഡി എന്നാ മെയില്‍ വന്നിട്ടുണ്ടാകും...
അതില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക...ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ എച്ച്‌ടി‌എം‌എല്‍ ഫോര്‍മാറ്റ്‌ ആയിരിക്കും... അത് ഏതേലും വെബ്ബ്രൌസര്‍ വഴി ഓപ്പണ്‍ ചെയ്തു നോക്ക്....link  https://www.facebook.com/login.php?next=https%3A%2F%2Fwww.facebook.com%2Fsettings