Sunday, July 6, 2014

കംപ്യൂട്ടര്‍ ഓട്ടോ ഷട്ട് ഡൗണ്‍ ചെയ്യാം

ജോലിത്തിരക്കുകള്‍ ഏറെയുള്ളവര്‍ക്ക് പലപ്പോഴും കംപ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരാം. ഉദാഹരണത്തിന് ഓഫിസില്‍ നിന്ന് തിരക്കിട്ട് പോകുമ്പോള്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കുക. ഇതൊരു പ്രശ്നമാവുമ്പോള്‍ പരീക്ഷിക്കാവുന്ന പ്രോഗ്രാമാണ് WinMend.ഇതൊരു ഓട്ടോ ഷട്ട്ഡൗണ്‍ പ്രോഗ്രാമാണ്.ഇതുപയോഗിച്ച് കംപ്യൂട്ടര്‍ ഒരു നിശ്ചിത സമയത്ത് ഓഫാക്കാന്‍ സാധിക്കും. മാത്രമല്ല, ലോഗ് ഓഫ്, ഹൈബര്‍നേറ്റ് എന്നിവയും ഇതുപയോഗിച്ച് ചെയ്യാം. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് ഈ പ്രോഗ്രാമിന്‍റേത്. Start Task ക്ലിക്ക് ചെയ്ത് ഫങ്ഷന്‍ ആഡ് ചെയ്യാം.
നിശ്ചയിച്ച സമയമാകുമ്പോള്‍ 60 സെക്കന്‍ഡ് ടൈമര്‍ പ്രത്യക്ഷപ്പെടും. ഈ സമയത്ത് വേണമെങ്കില്‍ ടാസ്ക് ക്യാന്‍സല്‍ ചെയ്യാനാവും.
http://www.winmend.com/auto-shutdown/

ഡെസ്ക്ടോപ്പിലെ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി മാറ്റാം

കംപ്യൂട്ടറിനെ ആകര്‍ഷകമാക്കാനുള്ള കാര്യമാണല്ലോ മനോഹരമായ വാള്‍പേപ്പറുകള്‍ സെററ് ചെയ്യുക എന്നത്. മിക്ക കംപ്യൂട്ടര്‍ ഉപയോക്താക്കളും ഇത്തരത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ ഡെസ്ക്ടോപ്പ് ബാക്ക്ഗ്രൗണ്ടായി സെറ്റ് ചെയ്യുന്നവരാകും. വിന്‍ഡോസ് 7, 8എന്നിവയില്‍ ചില തീമുകള്‍ ഉപയോഗിച്ചാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി മാറ്റാനാവും. എന്നാല്‍ ഇത് അതിലുള്‍പ്പെട്ടവയ്ക്ക് മാത്രമേ ബാധകമാവൂ.
എന്നാല്‍ ഒരു ദിവസം തന്നെ നിശ്ചിത ഇടവേളകളില്‍ പല തവണ ഓട്ടോമാറ്റിക്കായി വാള്‍പേപ്പര്‍ മാറ്റാന്‍‌ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Desktop Slides.
ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു ഐക്കണ്‍ സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Next Wallpaper എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മാനുവലായി ഇമേജ് മാറ്റാം. ഇന്‍റര്‍നെറ്റില്‍‌ നിന്നുള്ള ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. Desktop Slides settings തുറന്ന് ഏത് കാറ്റഗറിയില്‍ പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടത് എന്ന് സെറ്റ് ചെയ്യാം.അഥവാ ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട എന്നാണെങ്കില്‍ Live സെലക്ട് ചെയ്യുക. ഇതിന് ശേഷം ചിത്രങ്ങളുള്ള ഫോള്‍ഡര്‍ സെലക്ട് ചെയ്ത് ഏത് ഫ്രീക്വന്‍സിയില്‍ മാറ്റം വരുത്തണമെന്ന് നിശ്ചയിക്കാം.   njnivide undeeeyyy         http://www.softpedia.com/get/Desktop-Enhancements/Other-Desktop-Enhancements/DesktopSlides.shtml         

വേള്‍ഡ് കപ്പ് കാണാം ഓണ്‍ലൈനായി….

ഇനിയുള്ള ദിവസങ്ങള്‍ ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ്. ഫിഫ വേള്‍ഡ് കപ്പിനായി ലോകം മഴുവന്‍ കാത്തിരിക്കുന്നു. പ്രമുഖമായ ഏതെങ്കിലും സ്പോര്‍ട്സ് ചാനലിലാവും കളി കാണാനാവുക. വീട്ടിലിരുന്ന് ടിവി കാണാന്‍ സാധിക്കാത്ത കാല്‍പന്ത് കളിപ്രേമികള്‍ക്ക് കളി കാണാന്‍ മറ്റൊരു മാര്‍ഗ്ഗം ഓണ്‍ലൈനാണ്. കളികാണാനുള്ള വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
ESPN
ഇഎസ് പി എന്നിലാണ് കളി സംപ്രേഷണം ചെയ്യുക. എന്നാല്‍ അതേ സമയം എല്ലാ കളികളും ചാനലിന് പുറമേ സ്ട്രീം ചെയ്യുന്നുമുണ്ട്. ടാബ്ലറ്റ്, ഫോണ്‍ എന്നിവയില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളി കാണാം. അതിന് watch ESPN എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
Wiziwig TV
സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റുകള്‍ക്കായുള്ള സൈറ്റാണ് Wiziwig TV. പല സൈറ്റുകളില്‍ നിന്നുള്ള സ്ട്രീമിങ്ങുകള്‍ ഒറ്റയിടത്ത് ലഭ്യമാക്കുകയാണ് ഇവിടെ. ഫിഫ വേള്‍ഡ് കപ്പും ഇവിടെ കാണാനാവും.
FIFATV
ഫിഫ കളികള്‍ യുട്യൂബില്‍ കാണാനാണെങ്കില്‍ FIFATV യില്‍ നോക്കാം. അതിന് താഴെ കാണുന്ന ലിങ്കില്‍ പോവുക.
https://www.youtube.com/user/FIFATV
വേള്‍ഡ് കപ്പിന്‍റെ രാജ്യം തിരിച്ചുള്ള ടെലികാസ്റ്റ് അവകാശങ്ങള്‍ കാണണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക. അവിടെ പിഡിഎഫ് ഫോര്‍മാറ്റില്‍ അംഗീകൃത കമ്പനിയെ കണ്ടെത്താം.
സമയമാകുമ്പോള്‍ നൂറ് കണക്കിന് അനധികൃത സ്ട്രീമിങ്ങ് ലഭ്യമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ അവയൊന്നും തിരഞ്ഞ് സമയം കളയാനില്ലെങ്കില്‍ മേല്‍ പറഞ്ഞവ പരീക്ഷിക്കാം.

ഫേസ്ബുക്കില്‍ നിന്ന് ഓട്ടോ ലോഗൗട്ട്

കംപ്യൂട്ടറില്‍ ഫേസ്ബുക്ക് നോക്കാത്തവര്‍ ചുരുക്കമാകും.. പലപ്പോഴും ഓഫിസുകളിലെ കംപ്യൂട്ടറില്‍ പോലും നിങ്ങള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടാകും. പക്ഷേ ഇത്തരം സാഹചര്യങ്ങളില്‍ ലോഗിന്‍ ചെയ്ത ശേഷം പെട്ടന്ന് അവിടെ നിന്ന് മാറേണ്ടി വന്നാല്‍ പണി പാളും. മറ്റുള്ളവര്‍ നിങ്ങളുടെ അക്കൗണ്ടില്‍ കടക്കുന്നത് അനുയോജ്യമായ കാര്യമല്ലല്ലോ.
Auto Logout Facebook - Compuhow.com
ഫേസ്ബുക്കില്‍ നിന്ന് ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനാവും വിധം ക്രമീകരിക്കുന്നത് ഒരു തരത്തില്‍ ഉപകാരപ്രദമാണ്. ഇതിന് സഹായിക്കുന്ന ലളിതമായ ഒരു എക്സറ്റന്‍ഷനാണ് Facebook Auto Logout.
ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇതിന്‍റെ ഐക്കണില്‍‌ ക്ലിക്ക് ചെയ്താല്‍ ടൈമര്‍ സെറ്റ് ചെയ്യാനാകും. അവിടെ എത്ര സമയം കഴിഞ്ഞ് ലോഗൗട്ട് ചെയ്യണമെന്ന് നല്കുക. ആ സമയമെത്തുമ്പോള്‍ തനിയെ ലോഗൗട്ടായിക്കൊള്ളും   എന്നെ ഇവിടെ നിന്നും എടുതോള്           https://chrome.google.com/webstore/detail/facebook-auto-log-out/ikaaillekelfncgjdgbmniiobnemfkjb?hl=en

ഫോണ്‍ നമ്പറില്ലാതെ വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ഏറെ ജനപ്രിയമായിക്കഴിഞ്ഞാണല്ലോ ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. ഫേസ്ബുക്ക് പോലെ തന്നെ ഏറെയാളുകള്‍ വാട്ട്സ്ആപ്പും ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ നമ്പര്‍ എന്‍റര്‍ ചെയ്യാതെ വാട്ട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അതിനൊരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യമായാണെങ്കില്‍ വാട്ട്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തെങ്കില്‍ നമ്പര്‍ ഒപ്ഷനില്‍ പോയി നമ്പര്‍ നീക്കം ചെയ്യണം. unknown sources ചെക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.
അടുത്തതായി Text+ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. വെരിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
ഇത് റണ്‍ ചെയ്ത് Settings > Contact എടുക്കുക. അവിടെ നിങ്ങളുടെ നമ്പര്‍ കാണാനാവും. ഈ നമ്പര്‍ കോപ്പി ചെയ്തെടുക്കുക. വാട്ട്സ്ആപ്പില്‌ നമ്പര്‍ നല്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ നമ്പര്‍ പേസ്റ്റ് ചെയ്യുക.
തുടര്‍ന്ന് verification ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്‍ഡുകള്‍ക്കകം Text+ ല്‍ വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. അത് വാട്ട്സ് ആപ്പില്‍ നല്കി തുടര്‍ന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാം.    ഇവിടെ ഉണ്ട് ടോ ഞാന്‍         https://play.google.com/store/apps/details?id=com.gogii.textplus&hl=en

ഫേസ്ബുക്കില്‍ ഓഡിയോ മെസേജ്

ഫേസ്ബുക്കില്‍ ഓഡിയോ മെസേജ് സാധ്യമാണെങ്കിലും അത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്നതല്ല. എന്നാല്‍ കംപ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഓഡിയോ മെസേജുകള്‍ റെക്കോഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സഹായിക്കുന്ന എക്സ്റ്റന്‍ഷന്‍ ഉണ്ടെങ്കില്‍ വളരെ സഹായകരമാകും.
ക്രോമില്‍ Talk and Comment Extension ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍‌ ചെറിയൊരു മൈക്ക് ഐക്കമ്‍ സ്റ്റാറ്റസ് ബാറില്‍ വരും.
ഇത് റണ്‍ ചെയ്യാന്‍ അനുവദിക്കുക.
ഇനി ഫേസ്ബുക്കില്‍‌ പോയി കമന്‍റ് ചെയ്യേണ്ട പോസ്റ്റെടുക്കുക. അവിടെ മൈക്ക് ഐക്കണ്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് സൗണ്ട് റെക്കോഡ് ചെയ്യാം.
അതിന് ശേഷം ക്ലിക്ക് ഒഴിവാക്കുക. അപ്ലോഡ് ചെയ്യപ്പെട്ട കമന്റിന്‍റെ ലിങ്ക് കാണാനാവും.    ഇവിടെ ദാ ഇതിലെ        https://chrome.google.com/webstore/detail/talk-and-comment/djnhkfljnimcpelfndpcjcgngmefaobl       

ഫേസ്ബുക്ക് ബുക്ക് ചാറ്റ് ക്രോമില്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ബ്രൗസറില്‍ ഫേസ്ബുക്ക് തുറക്കാതെ ചാറ്റ് ചെയ്യാനും മറ്റും സഹായിക്കുന്നതായിരുന്നു. എന്നാല്‍ ഇത് ഫേസ്ബുക്ക് പിന്‍വലിച്ചു. എന്നാല്‍ ക്രോമില്‍ ഫേസ്ബുക്ക് തുറന്ന് വെയ്ക്കാതെ തന്നെ ചാറ്റ് ചെയ്യാനാവും. ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് faces.
ആദ്യം faces ഇന്‍സ്റ്റാള്‍ ചെയ്യുക.
ശേഷം ഒരു പോപ് അപ് വിന്‍ഡോ വരുന്നതില്‍ Add ക്ലിക്ക് ചെയ്യുക.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാളായാല്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് വരും. തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്താലേ ഇവിടെ ചാറ്റ് ലഭ്യമാകൂ. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മെസെഞ്ചറില്‍ കണ്ടിരുന്നത് പോലെ തന്നെ ചാറ്റ് ഹെഡ് ഇവിടെ കാണാനാവും.                ഇവിടുണ്ട് സാദനം    https://chrome.google.com/webstore/detail/facesim-a-facebook-messen/ddfbfhabcagnmjekibikpdacoalbmgbl