Monday, December 15, 2014

ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍                                                                                                                                                                 ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്.
അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന ഖ്യാതിയും ഇവന് സ്വന്തം. എവിടെയിരുന്നും ഇതു കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ അറിയാതെ ചെയ്തു തീര്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓ എസ്സിന്‍റെ പ്രത്യേകത.
ടെയില്‍സ് ഒരു ഡെബിയന്‍ ലിനക്സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം ആണ്. (The Amnesic Incognito Live System). USB, DVD, SD Card എന്നിവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം എന്നതും ഇതിന്‍റെ എടുത്തു പറയേണ്ട മേന്മയാണ്. ഇന്റര്‍നെറ്റില്‍ നമ്മെ അജ്ഞാതമാക്കി നിര്‍ത്താനും നമ്മുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ എന്ക്രിപ്റ്റ് ചെയ്യാനും സാധിക്കും. അത്യാവശ്യം വേണ്ടുന്ന ഇമേജ് സൗണ്ട് എഡിറ്റിംഗ് ടൂളുകള്‍ , വെബ്‌ ബ്രൌസര്‍ , മെസ്സെന്ജ്ജേര്‍ , ഓഫീസ് സ്യൂട്ട് എന്നിവ പ്രത്യേകം ഇ ഓ എസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മാത്രമല്ല ടെയില്‍സ് ഒരു ലൈവ് സിസ്റ്റം ആണ്, ഒരു കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു യാതൊരു വിധത്തിലും പ്രശ്നം ഉണ്ടാക്കാത്ത വിധത്തില്‍ ഇത് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലുള്ള മെമ്മറികള്‍ ഇത് ഉപയോഗിക്കില്ല. ടോര്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ചാണ് ബ്രൌസിംഗ് മുഴുവന്‍ നടക്കുന്നത്, അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സിസ്റ്റം ട്രാക്ക് ചെയ്യുക എന്നതും അല്പം വിഷമകരമായ ജോലിയാകുന്നു. ആരാണ് ടെയില്‍സിനു പുറകില്‍ എന്നതും അജ്ഞാതം തന്നെ.                                          DOWNLOAD HERE           https://tails.boum.org/
ഗവണ്മെന്റ് നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ ? ഒരൊറ്റ ക്ലിക്കില്‍ വിവരമറിയാം -                                                                                                                                            എഡ്വേര്‍ഡ് സ്‌നോഡന്‍ ഉയര്‍ത്തി വിട്ട കൊടുങ്കാറ്റ് ഇതുവരെ തീര്‍ന്നിട്ടില്ല. അതോടെയാണ് ഗവണ്മെന്റ് ഒരു സാധാരണക്കാരനെ പോലും കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, അതി സൂക്ഷ്മമായി ചോര്‍ത്തുന്നുണ്ടെന്നും ലോകം വിശ്വസിക്കുന്നത്. അങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാം ഓരോരുത്തരും മനസിലാക്കുന്നത്. അതിനു നിങ്ങളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ‘ഡിറ്റെക്ട്’. ഈ സൗജന്യ ഡെസ്‌ക്‌ടോപ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നത് പ്രമുഖ സുരക്ഷാ ഗവേഷകനായ ക്ലൗഡിയോ ഗൗര്‍നിയെരിയാണ്. മാല്‍വെയര്‍ ഇന്‍ഫെക്ഷനില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറുകളെ സദാസമയം രക്ഷിക്കുകയാണ് ഡിറ്റെക്ട് ചെയ്യുന്നത്. ചാരപ്പണി ചെയ്യുന്ന ദുഷ്ട സോഫ്റ്റ്‌വെയറുകളെ നിഷ്‌ക്രീയമാക്കാനും ഡിറ്റെക്ടിനു കഴിയും.പ്രൈവസി ഇന്റര്‍നാഷണല്‍,ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം ഡിറ്റെക്ടിനുണ്ട്. മറ്റ് പല സോഫ്റ്റ്‌വെയറുകളും പേയ്ഡ് വെര്‍ഷനില്‍ പോലും പരാജയപ്പെടുന്നിടത്താണ് ഡിറ്റക്ട് വ്യത്യസ്തമാകുന്നത് - DOWNLOAD HERE              https://resistsurveillance.org/
ഹാക്ക് ചെയ്യാനാവാത്ത വിധം നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളെ എങ്ങിനെ സുരക്ഷിതമാക്കാം -                                                                                                                                                                                                                                                                     നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് നമ്മുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് തുല്യമാണ്. എന്നാല്‍ വീട്ടില്‍ കയറിയവന്‍ കഴിയുന്നത്ര സാധനവും എടുത്ത് വീടുപേക്ഷിച്ച് പോകുമെങ്കില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തവന്‍ നമ്മുടെ രഹസ്യങ്ങളുടെ കലവറയായ ആ പ്രൊഫൈലും എടുത്തു കൊണ്ടായിരിക്കും പോവുക. അതില്‍ നിന്നും ഒരു രക്ഷ വേണ്ടേ നമുക്ക് ? ഹാക്കര്‍മാരെ പടിക്ക് പുറത്ത് നിര്‍ത്തുവാനുള്ള ഏതാനും കാര്യങ്ങള്‍ ആണ് നമ്മള്‍ ചുവടെ പറയുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, വെബ്‌ എന്ന മായാലോകത്ത് ഒരു സുരക്ഷയും നമുക്ക് 100 ശതമാനം സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല. എന്നാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലേക്കുള്ള ഹാക്കര്‍മാരുടെ ഒഴുക്ക് തടയുകയും നിങ്ങള്‍ക്ക് കൂടുതല്‍ സുന്ദരമായി ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ക്ക് പുറമേ നിങ്ങളുടേതായ സെക്യൂരിറ്റി ടിപ്പുകള്‍ പറയാനുണ്ടെങ്കില്‍ അത് താഴെ കമന്റ് ആയി പറയാം, അല്ലെങ്കില്‍ ബൂലോകത്തില്‍ തന്നെ ഒരു പോസ്റ്റായി എഴുതുകയും ചെയ്യാം. ടു സ്റ്റെപ് വെരിഫിക്കേഷന്‍ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഇപ്പോള്‍ അവയുടെ യൂസര്‍മാര്‍ക്ക് ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഗിന്‍ സമയത്ത് ഒരു എക്സ്ട്ര സ്റ്റെപ്പ് കൂടി ചെയ്യേണ്ടുന്ന പരിപാടി ആണിത്. ഇത് കമ്പ്യൂട്ടറില്‍ ആണെങ്കില്‍ മറ്റേതെങ്കിലും ഡിവൈസുകളില്‍ ആണെങ്കില്‍ ഒരേ പോലെ തന്നെയാണ്. അതിനര്‍ത്ഥം നിങ്ങളെ ഹാക്ക് ചെയ്യാന്‍ നോക്കുന്നവര്‍ക്ക് നിങ്ങളുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും മാത്രം കിട്ടിയാല്‍ പോരെന്നു ചുരുക്കം. കാരണം എക്സ്ട്ര കോഡ് നിങ്ങള്‍ക്ക് ലഭിക്കുക എസ് എം എസ് വഴിയോ മൊബൈല്‍ ആപ്പ് വഴി ജനറേറ്റ് ചെയ്തോ ആയിരിക്കും. ഇതെങ്ങിനെ ഫേസ്ബുക്കില്‍ ചെയ്യാം എന്നറിയേണ്ടേ, ഫേസ്ബുക്കില്‍ Settings പേജില്‍ Security എന്ന ടാബ് എടുക്കുക. അതില്‍ Login Approvals എന്ന ഒപ്ഷനെടുത്ത് നിങ്ങള്‍ക്കിത് ആക്ടിവെറ്റ് ചെയ്യാം. Code Generator എന്ന ടാബിലാണ് ഇപ്പോള്‍ പല യൂസര്‍മാര്‍ക്കും ഈ സൗകര്യം ലഭിക്കുന്നത്/                                                                                                                                                                                                       ജിമെയിലില്‍ ആണെങ്കിലും ഗൂഗിളില്‍ ആണെങ്കിലും നിങ്ങളുടെ Google Account പേജില്‍ കയറി Security ടാബെടുത്ത് അതില്‍ നിന്നും 2-step Verification എടുക്കുക. ഇത്രയൊക്കെ പറഞ്ഞത് ഇങ്ങനെയൊക്കെ ചെയ്താല്‍ പിന്നീടൊരിക്കലും ഹാക്ക് ചെയ്യപ്പെടില്ല എന്നല്ല, കാരണം നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ വിചാരിച്ചാല്‍ അക്കാര്യം കൂളായി ചെയ്യാവുന്ന ഒരു പരിപാടി മാത്രമാണ്. എങ്കിലും മുകളില്‍ പറഞ്ഞ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്ക് ചുറ്റും ഒരു ചുറ്റുമതില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട തന്നെ.                                                                                                                                                                                                                         തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡിസ്കണക്റ്റ് ചെയ്യൂ നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ അക്കൌണ്ടുകള്‍ തുടങ്ങിയവ ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കിടക്കുകയാകും ഇപ്പോഴും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കണക്റ്റ് ചെയ്ത ആ ആപ്പുകള്‍ ഇപ്പോഴും നിങ്ങളുടെ അക്കൌണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ അക്കൌണ്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ ലൊഗിനും മറ്റും എളുപ്പമാക്കിയേക്കാം എങ്കിലും അവയെ നമ്മുടെ പ്രൊഫൈലിലേക്ക് പിന്‍വാതിലിലൂടെ കടക്കുവാനുള്ള അനുമതിയാണ് നിങ്ങളതിലൂടെ നല്‍കുന്നതെന്ന് എന്ന സത്യം നിങ്ങള്‍ മനസിലാക്കണം. ഇത് മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഈ കണക്റ്റ് ചെയ്യപ്പെട്ട ആപ്പുകളെ നിങ്ങളൊന്ന് റിവ്യൂ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏറെക്കാലമായി നിങ്ങള്‍ ഉപയോഗിക്കാത്ത ആപ്പുകളെ ആദ്യം റിമൂവ് ചെയ്യുക. ഏറെക്കാലമായി അപ്ഡേറ്റ് ചെയ്യാത്തതും റിമൂവ് ചെയ്യാം. പല ആപ്പുകളെയും നമുക്ക് ശുദ്ധരായി തോന്നാമെങ്കിലും അവയുടെ ഡാറ്റബേസില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ അടക്കം അടിച്ചു മാറ്റുവാനുള്ള വിദ്യകള്‍ അവര്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടാകും എന്ന സത്യം നിങ്ങള്‍ മനസിലാക്കുക. ഫേസ്ബുക്കില്‍ ആണെങ്കില്‍ Settings പേജില്‍ Apps എന്ന ടാബില്‍ കയറി നമുക്ക് ശുദ്ധീകരണം നടത്താം. -                                                                                                                                                                                                                                                                                                                                                ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്. നിങ്ങളുടെ ഇമെയില്‍ വഴിയോ സോഷ്യല്‍ മീഡിയ ഇന്‍ബോക്സ് വഴിയോ ലഭിക്കുന്ന സംശയം തോന്നിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. കാരണം യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട ഫിഷിംഗ് സൈറ്റുകളില്‍ ആയിരിക്കും അത് നിങ്ങളെ കൊണ്ടെത്തിക്കുക. ഫേസ്ബുക്ക്, ജിമെയില്‍ പോലുള്ളവയുടെ ഫിഷിംഗ് സൈറ്റ് ആണെങ്കില്‍ പിന്നെ പറയേണ്ടല്ലോ. നിങ്ങളവിടെ പാസ്സ്‌വേര്‍ഡ്‌ അടിക്കുകയും ചെയ്യും അവരത് ചോര്‍ത്തുകയും ചെയ്യും. ലോകത്തെ പ്രമുഖ ബ്രൌസറുകള്‍ ഇത്തരം സൈറ്റുകളെ തടയാന്‍ വേണ്ടി ദിനേന എന്നോണം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവയുടെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിച്ചാല്‍ ഇത്തരം കെണികളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. വിശ്വസനീയമായ ഉപകരണങ്ങള്‍ ലോക്ക് ചെയ്യാം ഒരിക്കല്‍ നിങ്ങളുടെ ലാപ്ടോപ്പില്‍ നിന്നും ഫേസ്ബുക്ക്, ട്വിറ്റെര്‍ എന്നീ അക്കൌണ്ടുകളില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലാപ്പിനെ വിശ്വസനീയമായ ഉപകരണം അല്ലെങ്കില്‍ ട്രസ്റ്റഡ് ഡിവൈസ് ആക്കി ലോക്ക് ചെയ്യാം. അത് ആ ലാപ്പില്‍ പിന്നെ നിങ്ങള്‍ക്ക് സുഖമായി ലോഗിന്‍ ചെയ്യാം. നിങ്ങളുടെ ഫോണിന്റെ കാര്യത്തിലും ടാബിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യാം. കൂടാതെ മറ്റു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതും ഇക്കൂട്ടത്തില്‍ പെടുത്താം. ഇത് ഇത്തരം സോഷ്യല്‍ മീഡിയകളില്‍ ഒരേസമയം പെട്ടെന്നുള്ള ലോഗിന്‍ സാധ്യമാക്കുകയും അതെ സമയം തന്നെ മറ്റൊരു ഉപകരണത്തില്‍ നിന്നും നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള ഹാക്കിംഗ് ശ്രമം തടയുകയും ചെയ്യും. എന്നാല്‍ ഈ ഉപകരണങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പണിയാകും എന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോ ട്രസ്റ്റഡ് ഡിവൈസും ഒരു പാസ്സ്‌വേര്‍ഡ്‌ കൊണ്ട് സുരക്ഷിതമാക്കുവാന്‍ ശ്രമിക്കണം. കൂടാതെ ചെറിയ സമയം ഇനാക്ടീവ് ആയാല്‍ അത് ഓട്ടോമാറ്റിക് ആയി ലോക്ക് ആകാനുള്ള പരിപാടിയും ചെയ്തു വെക്കണം. ഐഫോണിലെ ഫിംഗര്‍പ്രിന്റ്‌ ലോക്കായാലും വിന്‍ഡോസിലെ പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌ ആയാലും നല്ലത് തന്നെ. അല്ലെങ്കില്‍ നിങ്ങള്‍ ഫോണും എടുത്ത് നിങ്ങളുടെ അടുത്ത സുഹൃത്ത് അങ്ങ് പോസ്റ്റിംഗ് തുടങ്ങിയാല്‍ പിന്നെ പറയേണ്ടല്ലോ. ഇത് സാധാരണ നടക്കുന്ന സംഗതി മാത്രമാണ്. എന്നാല്‍ ഇപ്പോഴും പഠനങ്ങള്‍ കാണിക്കുന്നത് 60% ആളുകളും ഇത്തരമൊരു പാസ്സ്‌വേര്‍ഡ്‌ വെക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണ്. അതാണ്‌ ഇതിന്റെ ഗുരുതരാവസ്ഥയായി പറയാനുള്ളത്. കാരണം നിങ്ങളുടെ കമ്പ്യൂട്ടറും മൊബൈലും നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയുള്ളൂ എങ്കിലും അത് മോഷണം പോകുവാനോ അല്ലെങ്കില്‍ നിങ്ങളില്ലാത്ത സമയത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ അത് ഉപയോഗിക്കുവാനോ ഉള്ള സാധ്യതയെ നമുക്ക് തള്ളിക്കളയാനാവില്ല. പാസ്സ്‌വേര്‍ഡുകള്‍ പാസ്സ്‌വേര്‍ഡിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യമേ പറയാനുള്ളത് എല്ലാ സൈറ്റുകളിലും ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കരുത് എന്നാണ്. ഏതെങ്കിലും ഒരു സൈറ്റ് ഹാക്കിംഗിനു വിധേയമായാല്‍ അത് നിങ്ങളുടെ മറ്റെല്ലാ പ്രൊഫൈലുകളും നഷ്ടപ്പെടുത്താന്‍ വഴി കാണിച്ചു കൊടുക്കുന്ന പരിപാടിയായി മാറിയേക്കും. ഉദാഹരണമായി നിങ്ങളുടെ കാറിനും സേഫിനും വീടിനും ഒരേ കീ ഉണ്ടായാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അത്രത്തോളം അപകടകരമായ അവസ്ഥയാണ് ഒരേ പാസ്സ്‌വേര്‍ഡ്‌ എല്ലാ അക്കൌണ്ടുകള്‍ക്കും വെച്ചാല്‍ ഉണ്ടായിത്തീരുക. ഓരോ പാസ്സ്‌വേര്‍ഡിന്റെയും അറ്റത്ത് ഓരോ പ്രൊഫൈലുകള്‍ക്കും വ്യത്യസ്ത അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ വരെ വന്‍തോതിലാണ് സുരക്ഷ വര്‍ദ്ധിക്കുന്നത്. അത് കൊണ്ട് ഇപ്പോള്‍ തന്നെ ഓരോ പാസ്സ്‌വേര്‍ഡും മാറ്റി തുടങ്ങൂ. പെട്ടെന്ന് ഓര്‍മ്മിച്ചു വെക്കാന്‍ കഴിയുന്നതും എന്നാല്‍ മറ്റുള്ളവര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാത്തതുമായ പാസ്സ്‌വേര്‍ഡ്‌ വെച്ചോളൂ. ഓരോ പ്രൊഫൈലിന് വേണ്ടിയും ചില കണക്കിലെ സൂത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചില അക്കങ്ങള്‍ അവസാനം കൂട്ടി ചേര്‍ത്താല്‍ മറ്റൊരു പാസ്സ്‌വേര്‍ഡ്‌ ആകും. അല്ലെങ്കില്‍ ഓരോന്നിനും വ്യത്യസ്ത പാറ്റെണ്‍ തന്നെ വേണമെങ്കില്‍ അതും ചെയ്യാം. പാസ്സ്‌വേര്‍ഡ്‌ റീസെറ്റ് ചെയ്യേണ്ടുന്ന മാര്‍ഗങ്ങളും ഈ പ്രൊഫൈലുകളില്‍ ചെയ്ത് വെക്കണം. ഇമെയിലിലെക്കും മൊബൈലിലേക്കും റീസെറ്റ് ഓപ്ഷന്‍ വരുന്ന വിധത്തില്‍. അഥവാ ആരെങ്കില്‍ റീസെറ്റ് ട്രൈ ചെയ്താല്‍ അത് ഇത് വഴി നമുക്ക് പിടികിട്ടുകയും ചെയ്യും അത് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റുകയും ചെയ്യാം. അതെ സമയം റീസെറ്റ് ഓപ്ഷന്‍ വരുന്ന ഇമെയിലിലും ഫോണിലും ഇതേ പാസ്സ്‌വേര്‍ഡ്‌ വെക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആ പണിയും പാളും. ഇനി ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും സെക്യൂരിറ്റി ഓപ്ഷന്‍ കാണാനായാല്‍ അത് ചെയ്ത് വെച്ചേക്കുക. ഉദാഹരണമായി ഫേസ്ബുക്കില്‍ ട്രസ്റ്റഡ് കോണ്ടാക്റ്റ് ഫീച്ചര്‍ എന്നൊരു ഓപ്ഷന്‍ കാണാം. നിങ്ങളുടെ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് അത് വഴി നിങ്ങളെ വെരിഫൈ ചെയ്യാന്‍ സാധിക്കും, നിങ്ങളുടെ പ്രൊഫൈല്‍ ലോക്ക് ആകുകയാണെങ്കില്‍. ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ, മുകളില്‍ പറഞ്ഞ വഴികള്‍ നിങ്ങളുടെ പ്രൊഫൈലിനെ ഒരിക്കലും 100% സുരക്ഷിതമാക്കുന്നില്ല. എന്നിരുന്നാലും അത് ഹാക്കര്‍മാരില്‍ നിന്നും നിങ്ങളെ ദൂരേക്ക് മാറ്റി നിര്‍ത്തുന്
ഒടുവില്‍ ഇന്റര്‍നെറ്റ്‌ ഇല്ലാതെ നാട്ടുകാര്‍ യുട്യൂബ് കണ്ടുതുടങ്ങി -                                                                                                                       ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമല്ലെങ്കിലും യുട്യൂബ് സേവനം ഇനി നമുക്ക് സുഗമായി ആസ്വദിക്കാം.! ഇങ്ങനെ ഒരു പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിട്ട് ഏകദേശം രണ്ട് മാസത്തോളമായെങ്കിലും സംഗതി പ്രാബല്യത്തില്‍ വരുന്നത് ഇപ്പോള്‍ മാത്രമാണ്.
ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിയന്‍സ് എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാകുന്നത്. ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമായി ഇരിക്കുമ്പോള്‍ നമ്മള്‍ സെലക്റ്റ് ചെയ്യുന്ന വീഡിയോകള്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നമ്മുടെ ഫോണില്‍ സ്റ്റോര്‍ ചെയ്തു വയ്ക്കാന്‍ സാധിക്കും. ഈ സമയത്ത് നെറ്റ് കണക്ഷന്‍ പോയാലും കുഴപ്പമില്ല, വീഡിയോ തടസം കൂടാതെ നമുക്ക് കാണാം.

യുട്യൂബ് സ്ക്രീനില്‍ പുതുതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഓഫ്‌ലൈന്‍ വാച്ച് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താണ് ഇങ്ങനെ ഒരു സേവനം നമുക്ക് ലഭ്യമാക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ ഈ സേവനം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇന്ത്യന്‍ യുട്യൂബ് പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി ഈ സേവനത്തെ സ്വീകരിച്ചുവെന്നുമാണ് യുട്യൂബ് അധികൃതര്‍ പറയുന്നത്.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?                                                  നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഇപ്പോള്‍ തരുന്നതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുവാന്‍ പര്യാപ്തമാണ് എന്നു നിങ്ങള്‍ക്കറിയാമോ? പല ഫോണുകളിലും നിര്‍മാതാക്കള്‍ നല്‍കുന്ന ചുരുക്കം ഫീച്ചറുകള്‍ മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
അതിനെ മറികടക്കാന്‍ ഒരു എളുപ്പവഴി എന്നതാണ് കസ്റ്റം ആന്‍ഡ്രോയിഡ് റോമുകള്‍ ഉപയോഗിക്കുക എന്നത്. മൊബൈല്‍ റൂട്ട് ചെയ്തു അത്തരം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അല്പം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. എന്നാല്‍ അത്തരത്തിലുള്ള കസ്റ്റം റോമുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നായ സ്യനോജെന്‍ എളുപ്പത്തില്‍ നിങ്ങളുടെ ഫോണില്‍ സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഒരു അവസരം ഒരുക്കുകയാണ്. സ്യനോജെന്‍ എന്ന് പറയുന്നത് മറ്റൊരു ഒ എസ് ആണെന്ന് കരുതേണ്ടതില്ല. ആന്‍ഡ്രോയിഡ് അതിഷ്ടിതമായി നിര്‍മ്മിച്ച കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഒരു ഒ എസ് മാത്രമാണ് ഇത്.
സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും, മാത്രമല്ല പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപയോഗികുകയുമാവാം. ശ്രദ്ധിക്കേണ്ട വസ്തുത , ഇത് സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യണം എന്നത് മാത്രമാണ്. തെറ്റിപ്പോയാല്‍ നിങ്ങളുടെ ഫോണ്‍ പ്രവര്തനരഹിതമാകാനുള്ള സാദ്ധ്യത ഉണ്ട്. വാറണ്ടിയും നഷ്ടമാകും. ഒരു പഴയ സ്മാര്‍ട്ട്‌ ഫോണില്‍ പരീക്ഷിക്കുന്നതാവും നല്ലത്. ഇനി സ്റ്റെപ്പുകളിലേക്ക് കടക്കാം.
1. ആദ്യമായി സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുകയാണ് വേണ്ടത്. അതിനായി നിങ്ങളുടെ ഫോണിന്‍റെ Settings തുറന്നതിനു ശേഷം Security ടാബില്‍ Unknown sources എന്നത് ടിക്ക് ചെയ്യുക.

അഥവാ അത് ടിക്ക് ചെയ്തു കിടക്കുന്നുണ്ടെങ്കില്‍ നമുക്ക് അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
2. അടുത്തതായി നിങ്ങളുടെ ഫോണ്‍ ബ്രൌസറില്‍ http://get.cm എന്ന് ടൈപ്പ് ചെയ്തു ആ സൈറ്റില്‍ നിന്നും സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ആപ് ഡൌണ്‍ലോഡ് ചെയ്യണം.
3. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നോട്ടിഫിക്കേഷന്‍ ടാബ് ഓപ്പണ്‍ ചെയതാല്‍ അതില്‍ ഡൌണ്‍ലോഡ് ആയ Oneclick.apk എന്ന ഫയല്‍ കാണാന്‍ സാധിക്കുംഅതില്‍ ടച്ച്‌ ചെയ്താല്‍ ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ വരും. OK സെലക്ട്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ആപ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക                                . 4. അടുത്തതായി ചെയ്യണ്ടത് സ്യനോജെന്‍ മോഡ് വിന്‍ഡോസ്‌ ഇന്‍സ്റ്റാലര്‍ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയാണ്. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം. വിന്‍ഡോസ്‌ 7 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ മാത്രമേ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഫോണുമായി ബന്ധിപ്പിച്ചു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുക. 30- 45 മിനിട്ടിനുള്ളില്‍ തന്നെ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.                                              ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം. - DOWNLOADE HERE      http://beta.download.cyanogenmod.org/install
വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് വെര്‍ഷന്‍ എത്തുന്നു                               നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്‍സ്റ്റന്റ് മെസേജ് സര്‍വീസായ വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വെര്‍ഷന്‍ എത്തുന്നു. ഇതുവരെ മൊബൈലില്‍ മാത്രം ലഭിച്ചിരുന്ന ഈ ജനപ്രീയ ആപ്പ് കമ്പ്യൂട്ടറില്‍ ലഭിക്കാനായി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. പ്രമുഖ ടെക്‌സൈറ്റായ ആന്‍ഡ്രോയിഡ് വേള്‍ഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയവെര്‍ഷനായ 2.11.471 എന്ന വെര്‍ഷനില്‍ ഡെസ്‌ക്ടൊപ്പില്‍ പ്രവര്‍ത്തിക്കാനുള്ള സീക്രട്ട് കോഡ് ഉണ്ടെന്നു സൈറ്റ് പറയുന്നു. ലോഗിംഗ് ഉംസ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഈ കോഡിലുണ്ടത്രേ.ഇത് വെബ് വെര്‍ഷന് മുന്നോടിയായുള്ള നടപടിയാണിതെന്നാണ് ആന്‍ഡ്രോയിഡ് വേള്‍ഡിന്റെ വിലയിരുത്തല്‍
എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ വാട്ട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. 600 മില്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ എതിരാളികളായ വൈബര്‍, വിചാറ്റ്, ടെലഗ്രാം,ലൈന്‍ തുടങ്ങിയവെയ്ക്കെല്ലാം വെബ് വെര്‍ഷന്‍ കൂടിയുണ്ട്
ആപ്പിന്റെ എതിരാളികള്‍

Wednesday, December 10, 2014

മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെ റിസ്റ്റോര്‍ ചെയ്യും? - മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്ത വസ്തുക്കള്‍..അത് എന്തും ആയി കൊള്ളട്ടെ..അത് വീണ്ടും മെമ്മറി കാര്‍ഡിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമോ ?
ഫോട്ടോ, വീഡിയോ, മറ്റു ഫയലുകള്‍ അങ്ങനെ എന്തും ആയികൊള്ളട്ടെ..അത് നമ്മുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയി പോയാല്‍ നമ്മള്‍ എന്ത് ചെയ്യും ? അയ്യോ പോയ്യെ..എന്ന് പറഞ്ഞു വിഷമിച്ചിരിക്കേണ്ട കാര്യമില്ല..അങ്ങനെ ഡിലീറ്റ് ആയി പോകുന്ന ഫയലുകള്‍ തിരിച്ചു മെമ്മറി കാര്‍ഡിലേക്ക് എത്തിക്കാന്‍ ചില വഴികള്‍ ഉണ്ട്.
“റിക്കവ” എന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതു സാധ്യമാവുക.DOWNLOAD HERE http://www.filehippo.com/download_recuva