Monday, December 15, 2014

ഒടുവില്‍ ഇന്റര്‍നെറ്റ്‌ ഇല്ലാതെ നാട്ടുകാര്‍ യുട്യൂബ് കണ്ടുതുടങ്ങി -                                                                                                                       ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമല്ലെങ്കിലും യുട്യൂബ് സേവനം ഇനി നമുക്ക് സുഗമായി ആസ്വദിക്കാം.! ഇങ്ങനെ ഒരു പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിട്ട് ഏകദേശം രണ്ട് മാസത്തോളമായെങ്കിലും സംഗതി പ്രാബല്യത്തില്‍ വരുന്നത് ഇപ്പോള്‍ മാത്രമാണ്.
ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിയന്‍സ് എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാകുന്നത്. ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമായി ഇരിക്കുമ്പോള്‍ നമ്മള്‍ സെലക്റ്റ് ചെയ്യുന്ന വീഡിയോകള്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നമ്മുടെ ഫോണില്‍ സ്റ്റോര്‍ ചെയ്തു വയ്ക്കാന്‍ സാധിക്കും. ഈ സമയത്ത് നെറ്റ് കണക്ഷന്‍ പോയാലും കുഴപ്പമില്ല, വീഡിയോ തടസം കൂടാതെ നമുക്ക് കാണാം.

യുട്യൂബ് സ്ക്രീനില്‍ പുതുതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഓഫ്‌ലൈന്‍ വാച്ച് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താണ് ഇങ്ങനെ ഒരു സേവനം നമുക്ക് ലഭ്യമാക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ ഈ സേവനം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇന്ത്യന്‍ യുട്യൂബ് പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി ഈ സേവനത്തെ സ്വീകരിച്ചുവെന്നുമാണ് യുട്യൂബ് അധികൃതര്‍ പറയുന്നത്.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?                                                  നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഇപ്പോള്‍ തരുന്നതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുവാന്‍ പര്യാപ്തമാണ് എന്നു നിങ്ങള്‍ക്കറിയാമോ? പല ഫോണുകളിലും നിര്‍മാതാക്കള്‍ നല്‍കുന്ന ചുരുക്കം ഫീച്ചറുകള്‍ മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
അതിനെ മറികടക്കാന്‍ ഒരു എളുപ്പവഴി എന്നതാണ് കസ്റ്റം ആന്‍ഡ്രോയിഡ് റോമുകള്‍ ഉപയോഗിക്കുക എന്നത്. മൊബൈല്‍ റൂട്ട് ചെയ്തു അത്തരം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അല്പം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. എന്നാല്‍ അത്തരത്തിലുള്ള കസ്റ്റം റോമുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നായ സ്യനോജെന്‍ എളുപ്പത്തില്‍ നിങ്ങളുടെ ഫോണില്‍ സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഒരു അവസരം ഒരുക്കുകയാണ്. സ്യനോജെന്‍ എന്ന് പറയുന്നത് മറ്റൊരു ഒ എസ് ആണെന്ന് കരുതേണ്ടതില്ല. ആന്‍ഡ്രോയിഡ് അതിഷ്ടിതമായി നിര്‍മ്മിച്ച കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഒരു ഒ എസ് മാത്രമാണ് ഇത്.
സ്യനോജെന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും, മാത്രമല്ല പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപയോഗികുകയുമാവാം. ശ്രദ്ധിക്കേണ്ട വസ്തുത , ഇത് സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യണം എന്നത് മാത്രമാണ്. തെറ്റിപ്പോയാല്‍ നിങ്ങളുടെ ഫോണ്‍ പ്രവര്തനരഹിതമാകാനുള്ള സാദ്ധ്യത ഉണ്ട്. വാറണ്ടിയും നഷ്ടമാകും. ഒരു പഴയ സ്മാര്‍ട്ട്‌ ഫോണില്‍ പരീക്ഷിക്കുന്നതാവും നല്ലത്. ഇനി സ്റ്റെപ്പുകളിലേക്ക് കടക്കാം.
1. ആദ്യമായി സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുകയാണ് വേണ്ടത്. അതിനായി നിങ്ങളുടെ ഫോണിന്‍റെ Settings തുറന്നതിനു ശേഷം Security ടാബില്‍ Unknown sources എന്നത് ടിക്ക് ചെയ്യുക.

അഥവാ അത് ടിക്ക് ചെയ്തു കിടക്കുന്നുണ്ടെങ്കില്‍ നമുക്ക് അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
2. അടുത്തതായി നിങ്ങളുടെ ഫോണ്‍ ബ്രൌസറില്‍ http://get.cm എന്ന് ടൈപ്പ് ചെയ്തു ആ സൈറ്റില്‍ നിന്നും സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ആപ് ഡൌണ്‍ലോഡ് ചെയ്യണം.
3. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നോട്ടിഫിക്കേഷന്‍ ടാബ് ഓപ്പണ്‍ ചെയതാല്‍ അതില്‍ ഡൌണ്‍ലോഡ് ആയ Oneclick.apk എന്ന ഫയല്‍ കാണാന്‍ സാധിക്കുംഅതില്‍ ടച്ച്‌ ചെയ്താല്‍ ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ വരും. OK സെലക്ട്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ആപ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക                                . 4. അടുത്തതായി ചെയ്യണ്ടത് സ്യനോജെന്‍ മോഡ് വിന്‍ഡോസ്‌ ഇന്‍സ്റ്റാലര്‍ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയാണ്. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം. വിന്‍ഡോസ്‌ 7 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ മാത്രമേ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാലര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഫോണുമായി ബന്ധിപ്പിച്ചു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുക. 30- 45 മിനിട്ടിനുള്ളില്‍ തന്നെ സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.                                              ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം. - DOWNLOADE HERE      http://beta.download.cyanogenmod.org/install
വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് വെര്‍ഷന്‍ എത്തുന്നു                               നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്‍സ്റ്റന്റ് മെസേജ് സര്‍വീസായ വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വെര്‍ഷന്‍ എത്തുന്നു. ഇതുവരെ മൊബൈലില്‍ മാത്രം ലഭിച്ചിരുന്ന ഈ ജനപ്രീയ ആപ്പ് കമ്പ്യൂട്ടറില്‍ ലഭിക്കാനായി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. പ്രമുഖ ടെക്‌സൈറ്റായ ആന്‍ഡ്രോയിഡ് വേള്‍ഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയവെര്‍ഷനായ 2.11.471 എന്ന വെര്‍ഷനില്‍ ഡെസ്‌ക്ടൊപ്പില്‍ പ്രവര്‍ത്തിക്കാനുള്ള സീക്രട്ട് കോഡ് ഉണ്ടെന്നു സൈറ്റ് പറയുന്നു. ലോഗിംഗ് ഉംസ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഈ കോഡിലുണ്ടത്രേ.ഇത് വെബ് വെര്‍ഷന് മുന്നോടിയായുള്ള നടപടിയാണിതെന്നാണ് ആന്‍ഡ്രോയിഡ് വേള്‍ഡിന്റെ വിലയിരുത്തല്‍
എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ വാട്ട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. 600 മില്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ എതിരാളികളായ വൈബര്‍, വിചാറ്റ്, ടെലഗ്രാം,ലൈന്‍ തുടങ്ങിയവെയ്ക്കെല്ലാം വെബ് വെര്‍ഷന്‍ കൂടിയുണ്ട്
ആപ്പിന്റെ എതിരാളികള്‍

Wednesday, December 10, 2014

മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെ റിസ്റ്റോര്‍ ചെയ്യും? - മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്ത വസ്തുക്കള്‍..അത് എന്തും ആയി കൊള്ളട്ടെ..അത് വീണ്ടും മെമ്മറി കാര്‍ഡിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമോ ?
ഫോട്ടോ, വീഡിയോ, മറ്റു ഫയലുകള്‍ അങ്ങനെ എന്തും ആയികൊള്ളട്ടെ..അത് നമ്മുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയി പോയാല്‍ നമ്മള്‍ എന്ത് ചെയ്യും ? അയ്യോ പോയ്യെ..എന്ന് പറഞ്ഞു വിഷമിച്ചിരിക്കേണ്ട കാര്യമില്ല..അങ്ങനെ ഡിലീറ്റ് ആയി പോകുന്ന ഫയലുകള്‍ തിരിച്ചു മെമ്മറി കാര്‍ഡിലേക്ക് എത്തിക്കാന്‍ ചില വഴികള്‍ ഉണ്ട്.
“റിക്കവ” എന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതു സാധ്യമാവുക.DOWNLOAD HERE http://www.filehippo.com/download_recuva
വിളിച്ചാല്‍ വിളികേള്‍ക്കുന്ന മൊബൈല്‍ ആപ്പ് – “മാര്‍ക്കോ പോളോ”                                                                                              സ്മാര്‍ട്ട് ഫോണ്‍ മറന്നു വച്ചിട്ട് പോകുന്നവര്‍ക്കും, സ്മാര്‍ട്ട് ഫോണ്‍ അടിച്ചുമാറ്റി ജീവിക്കുന്നവരും നിര്‍ബന്ധമായി ഈ ലേഖനം വായിക്കുക… ഇനി ഫോണ്‍ കളഞ്ഞു പോകും എന്ന പേടിയില്ലാതെ നമ്മുക്ക് ജീവിക്കാം. കളഞ്ഞു പോകുന്ന ഫോണ്‍ അല്ലെങ്കില്‍ എവിടെയെങ്കിലും കൊണ്ട് മറന്നു വയ്ക്കുന്ന ഫോണ്‍ കണ്ടെത്താന്‍ അവന്‍ എത്തുന്നു, മാര്‍ക്കോ പോളോ..!!! പ്ലേ സ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്പ്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫുള്‍ ടൈം ഓണ്‍ ചെയ്തു സൂക്ഷിച്ചാല്‍ മാത്രം, വോയിസ് സെന്‍സിംഗ് ഫീച്ചര്‍ ഉള്ള ഈ അപ്പ് നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കും. -DOWNLOAD IPHONE USERS    https://itunes.apple.com/in/app/marco-polo-find-your-phone/id866937080?mt=8     DOWNLOAD ANDROID USERS         https://play.google.com/store/search?q=marco%20polo&hl=en
പങ്കാളിയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? ഈ ആപ്പ് നിങ്ങളെ സഹായിക്കും.. -                                                                                   പങ്കാളി ചതിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലികേഷന് രംഗത്ത്!. അതായത് ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്ന നിങ്ങളുടെ പങ്കാളിയുടെ ഏല്ലാ പ്രവര്‍ത്തനവും ചോര്‍ത്താന്‍ സാധിക്കുന്നതാണ് എംകപ്പിള്‍ (mCouple) എന്ന പേരിലുള്ള ഈ ആപ്ലികേഷന്‍. ഈ ആപ്ലികേഷന്‍ രൂപകല്‍പ്പന ചെയ്തത് എംസ്‌പൈ എന്ന ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് ആപ് ആണ്. പങ്കാളിയുടെ ഫോണില്‍ സ്ഥാപിക്കുന്ന ആപ്ലികേഷന്‍ വഴി നിങ്ങള്‍ക്ക് ആ ഫോണില്‍ നടക്കുന്ന ടെക്സ്റ്റ് ഇമെയില്‍ പങ്കുവയ്ക്കലുകള്‍, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം എന്നിവ ഈ ആപ്ലികേഷന്‍ വഴി അറിയാന്‍ സാധിക്കും. പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ റിക്കോഡു ചെയ്യാനും എംകപ്പിള്‍ റെഡിയാണ് . പിന്നെ പങ്കാളി എവിടെയൊക്കെ പോകുന്നുവെന്നും ജിപിഎസ് ഉപയോഗിച്ച് ട്രാക്കു ചെയ്യും. ആപ്പ് രണ്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുളള റിക്വസ്റ്റ് നല്‍കി കഴിഞ്ഞാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ ആപ്പ് നോക്കികോളും - DOWNLOAD LINK    https://play.google.com/store/apps/details?id=com.love.monitor&hl=en
ആന്‍ഡ്രോയിഡ് ലൈവ് ടിവി                                                                       നിരവധി ടിവി ചാനലുകള്‍ ഉള്ള അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെങ്കിലും എല്ലാ ചാനലുകളും വര്‍ക്ക് ചെയ്യാറില്ല, എന്നാല്‍ വ്യത്യസ്ഥമായ ഒരു അപ്ലിക്കേഷനാണ് muhafaja TV. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് എന്നിവയിലെല്ലാം നല്ല വ്യക്തതയോടെ വര്‍ക്ക് ചെയ്യുണ്ട്. മക്ക മദീന, മലയാളം, തമിഴ്, ഹിന്ദി, അറബി, ഉര്‍ദു, മ്യൂസിക്ക്, സ്‌പോര്‍ട്‌സ്, കാര്‍ട്ടൂണ്‍, ഇംഗ്ലീഷ്, സയന്‍സ്, അദര്‍സ്, എന്നിങ്ങനെ 12 കാറ്റഗറികളിലായി ചാനലുകളെ തരം തിരിച്ചിരിക്കുന്നു.
എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്. പുതിയ ചാനലുകള്‍ വന്നത് അറിയിക്കാന്‍ ന്യൂസ് ടിക്കറും, നോട്ടിഫിക്കേഷന്‍ മെസ്സേജും ഈ ആപ്പിലുണ്ട് 27/07/2014 മുതല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്.