Thursday, July 24, 2014


ഇനി ലാപ്ടോപ്പും കള്ളന്‍ കൊണ്ട് പോയാ കള്ളന്‍റെ സുന്ദര മുഖം നിങ്ങളുടെ മെയിലില്‍
ആദ്യം ഈ സൈറ്റില്‍പോകുക..അവിടെ ഒരു ഡൌണ്‍ലോഡ് കാണാം അതങ്ങ് ചുമ്മാ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക..
ശേഷം ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക..setup prey account എന്നതിൽ ക്ലിക്കുക..ശേഷം നെക്സ്റ്റ് അടിക്കുക
ശേഷം വരുന്ന വിന്‍ഡോയില്‍ New user എന്നതില്‍ ക്ലിക്കുക..എന്നിട്ട് നെക്സ്റ്റ് അടിക്കുക.ശേഷം വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പേര് ,ഇമെയില്‍ അഡ്രസ്‌,പാസ്സ്‌വേര്‍ഡ്‌ എന്നിവ കൊടുത്ത് രെജിസ്റ്റെര്‍ ചെയ്യുക..ശേഷം നിങ്ങളുടെ കമ്പ്യൂട്ടര്‍ സെലക്ട്‌ ചെയ്യുക..ക്രിയേറ്റ് കൊടുക്കുക.ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു..ഇനി ആ സോഫ്റ്റ്‌വെയര്‍ മഷിയിട്ടു നോക്കിയാ പോലും കാണാന്‍ കഴിയില്ല..

ഇനി തിരിച്ചു ആദ്യം പറഞ്ഞ സൈറ്റില്‍ എത്തുക..എന്നിട്ട് ലോഗിന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ നേരത്തെ കൊടുത്ത ഇമെയില്‍ ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..ഇപ്പോള്‍ തുറന്നു വന്ന വിന്‍ഡോവില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ,ലൊക്കേഷന്‍ ,കമ്പ്യൂട്ടര്‍ വിവരങ്ങള്‍ എല്ലാം വന്നില്ലേ..ഇനി ആ കമ്പ്യൂട്ടറിന്റെ ചിത്രത്തില്‍ ക്ലിക്കുക..നിങ്ങളുടെ ലാപ്ടോപ് മോഷണം പോയി എന്ന് ഉറപ്പായാല്‍ ഉടനെ ഈ സൈറ്റ് തുറന്നു ലോഗിന്‍ ചെയ്തു MARK DEVISE AS MISSING എന്നതില്‍ ക്ലിക്കുക.ഇപ്പോള്‍ ഒരു ചെറിയ വിന്‍ഡോ ഓപ്പണ്‍ ആയി കാണും..അതില്‍ എത്ര മിനിറ്റ് ഇടവിട്ട്‌ ആണ് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് വേണ്ടത് എന്ന് സെലെക്റ്റ് ചെയ്യുക..ആ ഓപ്ഷനില്‍ 2 മിനിറ്റ് എന്നുകാണാം ..അത് പൈസ കൊടുക്കുന്നവര്‍ക്ക്‌ ഉള്ളതാണ്..നമ്മള്‍ പാവങ്ങള്‍ അല്ലെ അപ്പൊ നമുക്ക് 5 മിനിറ്റ് എന്നത് സെലക്ട്‌ ചെയ്യാം..സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ Yes , My Devide is Missing എന്നതില്‍ ക്ലിക്കുക..കഴിഞ്ഞു..ഇനി ചുമ്മാ മെയില്‍ തുറന്നു വെച്ച് ഇരുന്നാല്‍ മതി..കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ മെയില്‍ വന്നിരിക്കും നിങ്ങളുടെ കളഞ്ഞു പോയ ലാപ്പിന്റെ റിപ്പോര്‍ട്ടും കൊണ്ട്..മെയില്‍ കണ്ടല്ലോ അല്ലെ..ഇനി ആ മെയില്‍ തുറക്കുമ്പോ ഒരു റിപ്പോര്‍ട്ട് വന്നു ലിങ്കില്‍ ക്ലിക്കൂ എന്നും പറഞ്ഞു ഒരു ലിങ്ക് കാണാം ..അതില്‍ ക്ലിക്കുക..ഈ ലിങ്കില്‍ ക്ലിക്കുമ്പോള്‍ നമ്മള്‍ പഴയ സൈറ്റിലേക്കു തന്നെ മടങ്ങും..അവിടെ റിപ്പോര്‍ട്ട് നമ്മളെ കാത്തിരിക്കുന്നുണ്ട്.ഇപ്പോള്‍ ലാപ്ടോപ് ഉള്ള ലൊക്കേഷന്‍ , ഇപ്പോഴുള്ള ലാപ്ടോപ്പിന്‍റെ പബ്ലിക് ആയതും പ്രൈവറ്റ് ആയതുമായ ഐപികള്‍ ,ലാപ്ടോപ് ഉപയോഗിക്കുന്നവന്റെ ഫോട്ടോ , അവന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌, അവന്‍ ആ സമയം ഡെസ്ക്ടോപ്പില്‍ ചെയ്തു കൊണ്ടിരിക്കുന്നതിന്റെ സ്ക്രീന്ഷോട്ട് അങ്ങിനെ അങ്ങിനെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു റിപ്പോര്‍ട്ട്

Saturday, July 19, 2014

ലൊക്കേഷന്‍ വൈഫി വഴി ട്രാക്ക് ചെയ്യപ്പെടുന്നത് തടയാം.

ഓണ്‍ലൈന്‍ ജീവിതത്തില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമാണ്.
location history എന്നത് നിങ്ങള്‍ ഏതൊക്കെ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു എന്നത് കാണിക്കുന്നതാണ്. അറിവുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇത് കണ്ടെത്താനാവും.
എളുപ്പത്തില്‍ ഒരു ക്രമീകരണം നടത്തുക വഴി ഇത്തരത്തില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാവും.
ആദ്യം ഫോണില്‍ Settings എടുക്കുക.
Wi-Fi” settings എടുക്കുക.
Wi-Fi-Leak - Compuhow.com
Keep Wi-Fi on during sleep എന്നിടത്ത് Never എന്നാക്കുക.

ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമായി റീസെറ്റ് ചെയ്യാം

ചിലപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ റീസെറ്റ് ചെയ്യേണ്ടുന്ന ആവശ്യം വരാം. ഉദാഹരണത്തിന് എന്തെങ്കിലും തകരാറ്‍ സംഭവിക്കുക, അല്ലെങ്കില്‍ ഫോണ്‍ വില്‍ക്കുക പോലുള്ള സാഹചര്യങ്ങളില്‍ ഇത് ആവശ്യമായി വരും.
എന്നാല്‍ റീസെറ്റ് ചെയ്തത് കൊണ്ട് പഴയ ഡാറ്റകള്‍ പൂര്‍ണ്ണമായും പോകണമെന്നില്ല. അതിനാല്‍ തന്നെ ഫോണ്‍ കൈമാറ്റം ചെയ്യുന്നുവെങ്കില്‍ അക്കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അതിനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യം ഒരു പാസ്വേഡ് നല്കി സെറ്റ് ചെയ്യണം. അതിന് മെനുവില്‍ Settings എടുക്കുക.
തുടര്‍ന്ന് Lock screen ടാപ് ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യുക.
നിരവധി ഒപ്ഷനുകള്‍ കാണുന്നതില്‍ Screen lock എടുക്കുക. തുടര്‍ന്ന് Password ടാപ് ചെയ്ത് പാസ് വേഡ് നല്കുക.
ഇത് ഒകെ നല്കി സേവ് ചെയ്യുക.
ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാം.
ഇനി ഓരോ തവണയും ഫോണ്‍ തുറക്കുമ്പോള്‍ പാസ് വേഡ് ആവശ്യപ്പെടും.
ഫോണില്‍ Settings എടുത്ത് Security ല്‍ Encrypt device എടുക്കുക.
Resetandroid - Compuhow.com
തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ Encrypt device ടാപ് ചെയ്യുക.
ഇതിന് ശേഷം ഫോണ്‍ റീസെറ്റ് ചെയ്താല്‍ ഫയല്‍ റിക്കവറി ചെയ്താലും മനസിലാക്കാനാവില്ല.

ഫോണിനെ ഓട്ടോമാറ്റിക്കായി സൈലന്‍റാക്കാം

ദേവാലയങ്ങള്‍, പൊതുവേദികള്‍ പോലുള്ള ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിതമായാണ്. ഇത്തരം സ്ഥലങ്ങളില്‍ എല്ലാവരും തന്നെ ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റിയിടാറാണ് പതിവ്. അല്ലാതിരുന്നാല്‍ അത് മറ്റുള്ളവര്‍ക്ക് വലിയ അസ്വസ്ഥതയാണുണ്ടാക്കുക.
എന്നാല്‍ മാനുവലായി ഫോണ്‍ സെറ്റിങ്ങ് മാറ്റുന്നതിന് പകരം സൈലന്റാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Mr. Silent.
നാല് തരത്തില്‍ ഇതിനെ നിയന്ത്രിക്കാനാവും.
1. ടൈം സ്ലോട്ട് – ആപ്ലിക്കേഷനില്‍ നിശ്ചിത ദിവസം, നിശ്ചിത സമയം സൈലന്‍റാകാനായി ക്രമീകരിക്കാം. ഉദാഹരണത്തിന് ഉറങ്ങാന്‍ കിടക്കുമ്പോഴും, ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴുമൊക്കെ.
2. ഇവന്‍റ് – ഫോണ്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന ഇവന്‍റുകള്‍ അനുസരിച്ച് സൈലന്‍റാക്കുന്നു.
3. കോണ്ടാക്ട് – ചില കോണ്ടാക്ടുകളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി അവയില്‍ നിന്ന് കോള്‍ വരുമ്പോള്‍ സൈലന്‍റാക്കാം.
4. ലൊക്കേഷന്‍ – ഫോണ്‍ ഏത് ലാറ്റിറ്റ്യൂഡ്, ലോങ്ങിറ്റ്യൂഡില്‍ എത്തുമ്പോള്‍ സൈലന്‍റാക്കണമെന്ന് നിശ്ചയിക്കാം.    ഇവിടെ നിന്നും എടുക്കാം https://play.google.com/store/apps/details?id=com.biztech.mrsilent&rdid=com.biztech.mrsilent

Saturday, July 12, 2014

നെറ്റ് സ്പീഡ് കുറവായത് കാരണം യൂറ്റ്യൂബ് വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ടോ                                                         

യൂറ്റ്യൂബ് വീഡിയോ കറങ്ങി കറങ്ങി നിക്കുവാണോ ? ആണേൽ ഇനി മുതൽ നോ പ്രോബ്ലം....ഞാൻ തരുന്ന ഈ ചെറിയ സാധനം ചുമ്മാ അങ്ങ് ഇൻസ്റ്റാൾ ചെയ്‌താൽ മതി..കുറെ സെറ്റിംഗ്സ് ഒന്നുമില്ല..
ഗൂഗിൾ ക്രോം ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഒരു ചെറിയ എക്സ്ട്ടന്ഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഏതു സ്ലോ നെറ്റിലും യൂറ്റൂബ് പ്ലേ ചെയ്യാം..
സ്മാർട്ട്‌ വീഡിയോ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഇത്തിരിക്കുഞ്ഞനെ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ വീഡിയോ ബഫ്ഫർ ചെയ്യുന്നത് ഏതു മുതൽ വേണം എന്നുവരെ നിങ്ങൾക്ക് ചെയ്യാൻ കഴിയും..ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞതിനു ശേഷം യൂറ്റൂബ് തുറന്നു വീഡിയോ പ്ലേ ചെയ്യുമ്പോൾ വീഡിയോയുടെ മേലെ മൗസ് കൌസര് കൊണ്ട് വന്നാൽ സെറ്റിംഗ്സ് കാണാൻ സാധിക്കും..                  DOWNLOAD                    https://chrome.google.com/webstore/detail/smartvideo-for-youtube/lnkdbjbjpnpjeciipoaflmpcddinpjjp

Thursday, July 10, 2014

വിന്‍ഡോസില്‍ മറ്റൊരു മാക് ഡോക്

മാക് ഓ.എസില്‍ കാണുന്ന തരം ഡോകിനെക്കുറിച്ച് അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആപ്പിള്‍ കംപ്യൂട്ടറിന്‍റെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവും ഈ ഡോക്. ഇതിന് സമാനമായ സംവിധാനം ചില ലാപ്ടോപ്പുകളില്‍ ഡെല്‍ പോലുള്ള നിര്‍മ്മാതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏത് വിന്‍ഡോസ് കംപ്യൂട്ടറിലും ഇത് സാധ്യമാക്കുന്ന ആപ്ലിക്കേഷനെക്കുറിച്ചായിരുന്നു മുന്‍പോസ്റ്റ്. അതോ പോലെ തന്നെ ഡോക് ലഭ്യമാക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് Aqua Dock.
ലൈറ്റ് വെയ്റ്റായ ഈ ആപ്ലിക്കേഷന്‍ എക്സ്.പി മുതലുള്ള വിന്‍ഡോസ് വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം സ്ക്രീനിലെവിടെയും സ്ഥാപിക്കാം. ഇതിലേക്ക് ഷോര്‍ട്ട് കട്ടുകള്‍ ആഡ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ നിന്ന് ഐക്കണുകള്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. ആഡ് ചെയ്ത ഐക്കണുകള്‍ റീ പൊസിഷന്‍ ചെയ്യാനുമാകും. ഡോകിന്‍റെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും.
നിരവധി കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. കോണ്‍ടെക്സ്റ്റ് മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അപ്പിയറന്‍സും, സൈസുമൊക്കെ സെറ്റ് ചെയ്യാനാവും.      DOWNLOAD   http://www.softpedia.com/get/System/OS-Enhancements/Aqua-Dock.shtml

Wednesday, July 9, 2014

സ്വന്തമായി ഒരു വൈറസ് ഉണ്ടാക്കിയാലോ ?                                                        

എപ്പോഴും മറ്റുള്ളവര്‍ ഉണ്ടാക്കിയ വൈറസ് റിമൂവ് ചെയ്ത് നടന്നാല്‍ മതിയോ ? 
സ്വന്തമായി ഒരെണ്ണം ഉണ്ടാക്കി കൂട്ടുകാരെ പറ്റിച്ചാലോ ?
പേടിക്കണ്ടാ ഇത് ഒരു തമാശക്കാരന്‍ വൈറസ് ആണ്...കുഴപ്പം ഒന്നും ഇല്ല
എന്നാല്‍ പിന്നെ ഒന്ന് നോക്കിക്കളയാം അല്ലെ ?
നോട്ട്പാഡ് ഓപ്പണ്‍ ചെയ്യൂ എന്നിട്ട് അതില്‍ താഴെ കൊടുത്തിരിക്കുന്നത് പോലെ ടൈപ്പ് ചെയ്യൂ :
@echo off
10 boxes
start boxes
ഇനി അത് boxes.bat എന്ന പേരില്‍ സേവ് ചെയ്യൂ
നമ്മുടെ വൈറസ് റെഡി...ഇനി അത് ഓപ്പണ്‍ ചെയ്ത് നോക്കൂ..കുറേ ബോക്സുകള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ ഓപ്പണ്‍ ആയിക്കൊണ്ടിരിക്കും..
അത് നിര്‍ത്തുവാന്‍ CTRL+C പ്രസ്സ് ചെയ്തു പിടിച്ചാല്‍ മതി ...എന്നിട്ട് ഓപ്പണ്‍ ആയി വന്ന ബോക്സുകള്‍ ക്ലോസ് ചെയ്തോളൂ
എങ്ങിനെയുണ്ട് വൈറസ് ഇഷ്ടമായോ ?