Sunday, July 6, 2014


ഫേസ്ബുക്ക് മെസേജുകള്‍ റിക്കവര്‍ ചെയ്യാം

ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് നിരവധി മെസേജുകള്‍ വരാറുണ്ടാകും. പലപ്പോഴും അവ വായിച്ച ശേഷം ഡെലീറ്റ് ചെയ്യാറാവും പതിവ്. എന്നാല്‍ ചിലപ്പോഴൊക്കെ ഡെലീറ്റ് ചെയ്ത മെസേജ് വീണ്ടെടുക്കാനായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും.
നിങ്ങള്‍ ‘x’ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താണ് മെസേജ് ഡെലീറ്റ് ചെയ്തതെങ്കില്‍ മാത്രമേ ഇവിടെ പറയുന്ന വിധത്തില്‍ റിക്കവര്‍ ചെയ്യാനാകൂ. Delete Conversation ക്ലിക്ക് ചെയ്താണ് ഡെലീറ്റ് ചെയ്തതെങ്കില്‍ വീണ്ടെടുക്കല്‍ സാധ്യമാകില്ല.
ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക.
Messages ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് See All ക്ലിക്ക് ചെയ്യുക.
വലത് വശത്ത് ഇന്‍ബോക്സിന് സമീപത്തായി കാണുന്ന More ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Archive ല്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ പഴയ മെസേജുകള്‍ കാണാനാവും. x ബട്ടണ്‍ ശരിക്ക് ഡെലീറ്റ് ചെയ്യുകയല്ല ആര്‍ക്കൈവ് ചെയ്യുകയാണ് ചെയ്യുക.

ഫേസ്ബുക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്രോം എക്സ്റ്റന്‍ഷന്‍

പ്രത്യേകിച്ച് ഒരു ടൂളുകളും എക്സ്റ്റന്‍ഷനുകളുമില്ലാതെ ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യാനുള്ള മാര്‍ഗ്ഗം മുന്‍പ് ഇവിടെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതല്ലാതെ ഫേസ്ബുക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
ന്‍റര്‍നെറ്റ് ഡൗണ്‍ലോഡ് മാനേജര്‍
ഇന്‍റര്‍നെറ്റ് ഡൗണ്‍ലോഡ് മാനേജര്‍ പ്രോഗ്രാം ഉപയോഗിച്ച് ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. അതിന് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് ബ്രൗസറില്‍ ഒരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇനി ഏതെങ്കിലും ഫേസ്ബുക്ക് വീഡിയോ തുറന്നാല്‍ ഒരു ചെറിയ പോപ് അപ് വിന്‍ഡോയില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യണമോയെന്ന് ചോദിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് Start Download ക്ലിക്ക് ചെയ്ത് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.
ക്രോം എക്സ്റ്റന്‍ഷന്‍
FVD Downloader Chrome Extension ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് ചെയ്തുകഴിയുമ്പോള്‍ താഴേക്കുള്ള ഒരു ആരോ ഐക്കണ്‍ ടാസ്ക്ബാറില്‍ കാണാം. ഫേസ്ബുക്ക് വീഡിയോ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഐക്കണ്‍ നീലനിറമാകും. ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.            ഞാനിവിടെയുണ്ട്             https://chrome.google.com/webstore/search/FVD%20Downloader%20Chrome%20Extension%20

ഇമേജ് ബാക്ക്ഗ്രൗണ്ട് നീക്കാം

ഫോട്ടോഷോപ്പില്‍ ബാക്ക് ഗ്രൗണ്ട് കട്ട് ചെയ്തു കളയുന്ന പരിപാടി സാധാരണ ചെയ്യുന്നതാണ്. എന്നാല്‍ ഇതേ സംഗതി ചെയ്യാന്‍ സഹായിക്കുന്ന ഇമേജ് എഡിറ്റിംഗ് ടൂളുകള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് Background Burner. ക്ലിപ്പിംഗ് മാജിക് പോലുള്ള ടൂളുകള്‍ക്ക് സമാനമാണ് ഇത്.
ബ്രൗസറില്‍ തന്നെ ഉപയോഗിക്കാം എന്നതാണ് Background Burner ന്‍റെ മെച്ചം. പ്രത്യേക ഇന്‍സ്റ്റലേഷനൊന്നും ആവശ്യമില്ല. ചിത്രങ്ങള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്ത് അപ്ലോഡ് ചെയ്യാം. ഒറ്റ നിറമുള്ള പശ്ചാത്തലം വരുന്ന ചിത്രങ്ങളാണ് ഇതില്‍ മികച്ച രീതിയില്‍ ചെയ്യാനാവുക. ധാരാളം ഒബ്ജക്ടുകള്‍ നിറഞ്ഞ ചിത്രങ്ങളാണെങ്കില്‍ പണി പാളും. ഒരേ സമയത്ത് ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്ത് ചിത്രവും, ഒറിജിനലും കാണാനാവും.
എഡിറ്റ് ചെയ്ത ചിത്രം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ Touch up ഉപയോഗിക്കാം.
പി.എന്‍.ജി, ജെ.പി.ജി ഫോര്‍മാറ്റുകളില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും. വേണമെങ്കില്‍ ട്രാന്‍സ്പെരന്‍റായ ഒരു പശ്ചാത്തലം ചേര്‍ക്കുകയുമാകാം.
http://www.bonanza.com/background_burner

ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് എളുപ്പത്തില്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്താല്‍ പല മെച്ചങ്ങളുമുണ്ട്. അതോടൊപ്പം പല പോരായ്മകളുമുണ്ട്. സര്‍വ്വീസ് വാറന്‍റി നഷ്ടമാകുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ റൂട്ട് ചെയ്താല്‍ സാധാരണ ഫോണില്‍ ലഭ്യമല്ലാത്ത നിരവധി ഫീച്ചറുകള്‍ ലഭ്യമാകും.
റൂട്ടിംഗ് ആവശ്യമായ നിരവധി ആപ്പുകള്‍ ഇത് വഴി ഉപയോഗിക്കാനാവും. ഫോണിന്‍റെ ഉപയോഗം മെച്ചപ്പെടുത്തുന്ന പല ഫീച്ചറുകളും എനേബിള്‍ ചെയ്യുകയും ചെയ്യാം.
റൂട്ടിംഗ് അല്പം ശ്രദ്ധയും പരിചയവും ആവശ്യമുള്ളതാണ്. ഇത് സംബന്ധിച്ച് ഇതേ പംക്തിയില്‍ മുമ്പ് ചില പോസ്റ്റുകളിട്ടിട്ടുണ്ട്. വണ്‍ ക്ലിക്ക് റൂട്ടിംഗിന് സഹായിക്കുന്ന Framaroot.apk ഉപയോഗിച്ച് റൂട്ട് ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ആദ്യം Framaroot.apk ഡൗണ്‍ലോഡ് ചെയ്യുക.
ഇ ഫയല്‍ ഫോണിലേക്ക് കോപ്പി ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് ഇന്‍സ്റ്റാളായിക്കഴിഞ്ഞ് അത് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന മൂന്ന് ഒപ്ഷനുകളില്‍ ഒന്ന് സെലക്ട് ചെയ്യുക.
ഫെയില്‍ഡ് എന്ന മെസേജ് വന്നാല്‍ മറ്റൊന്ന് സെലക്ട് ചെയ്യുക. വിജയിച്ചാല്‍ Success :-) എന്ന സന്ദേശം വരും.
ഫോണ്‍ റീബൂട്ട് ചെയ്യുന്നതോടെ ഫോണ്‍ റൂട്ട് ചെയ്യപ്പെടും                   ഞാനിവിടുണ്ടേ .         http://forum.xda-developers.com/apps/framaroot/root-framaroot-one-click-apk-to-root-t2130276     

കംപ്യൂട്ടറിന് വോള്യം കുറവാണോ?

പലപ്പോഴും കംപ്യൂട്ടറില്‍ ഓഡിയോ, വീഡിയോ ഫയലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ശബ്ദം പോരാ എന്ന് തോന്നാറുണ്ടോ? സേവ് ചെയ്ത ഫയലുകള്‍ വിഎല്‍സി, ഗോം തുടങ്ങിയവ ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പ്ലേ ചെയ്യാനാവുമെങ്കിലും സ്ട്രീമിങ്ങില്‍ ഇത് സാധ്യമാകില്ല.
വിന്‍ഡോസില്‍ ഡിഫോള്‍ട്ട് സൗണ്ടിലും കൂടുതലായി പ്ലേ ചെയ്യാന്‍ എങ്ങനെ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.
Realtek driver
റിയല്‍ടെക് ഡ്രൈവറുകള്‍ ഉപയോഗിച്ച് ഇത് സാധ്യമാക്കാനാകും. നിങ്ങള്‍ ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ അപ്ഡേറ്റ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
Control Panel ല്‍ പോയി Sound icon ക്ലിക്ക് ചെയ്യുക.
settings ല്‍ speakers ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.
Loudness - Compuhow.com
അതില്‍ Enhancements tab ല്‍ Loudness Equalization എന്നത് ചെക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി ഔട്ട്പുട്ട് വോള്യം 150 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനാവും.

പ്രൈവസിക്ക് മൂന്ന് എക്സ്റ്റന്‍ഷനുകള്‍

ഓണ്‍ലൈനില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങളെ ട്രാക്ക് ചെയ്യുന്നത് തടയാനും പ്രൈവസി പ്രൊട്ടക്ട് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്ന ചില ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളാണ് ഇവിടെ പറയുന്നത്.
1. HTTPS Everywhere
ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയെല്ലാം ബ്രൗസിങ്ങ് സെഷനുകള്‍ എന്‍ക്രിപ്റ്റ് ചെയ്യും. എന്നാല്‍ പല സൈറ്റുകളും ഈ സംവിധാനം ഡിഫോള്‍ട്ടായി ഉപയോഗിക്കില്ല. ഇവിടെയാണ് HTTPS Everywhere ന്റെ പ്രധാന്യം. ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ ഇക്കാര്യത്തില്‍ മറ്റൊന്നും നോക്കേണ്ട കാര്യമില്ല.
2. Abine Do Not Track Me
എല്ലാ ബ്രൗസറുകളെയും പിന്തുണയ്ക്കുന്ന എക്സ്റ്റന്‍ഷനാണിത്. കുക്കികള്‍ വഴിയുള്ള തേര്‍ഡ് പാര്‍ട്ടി ട്രാക്കിങ്ങ് ഇതുപയോഗിച്ച് തടയാനാവും. ഇതിന് ഒരു പെയ്ഡ് വേര്‍ഷനുമുണ്ട്. ഈ എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കുന്ന കമ്പനി തന്നെ Privacy Badger എന്ന എക്സ്റ്റന്‍ഷനും പുറത്തിറക്കിയിട്ടുണ്ട്.
3. Click&Clean
ഒറ്റ ക്ലിക്കില്‍ ബ്രൗസര്‍ ക്യാഷെ ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനാണിത്. സാധാരണ എക്സ്റ്റന്‍ഷനുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത് ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ചില സെറ്റിങ്ങുകള്‍ ആവശ്യമാണ്.

ആന്‍ഡ്രോയ്ഡില്‍ ക്രോം സ്പീഡ് കൂട്ടാം

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി നിരവധി ബ്രൗസറുകള്‍ ലഭ്യമാണ്. ക്രോം ബ്രൗസറും മൊബൈലിനായി ലഭ്യമാണ്. എന്നാല്‍ ക്രോം ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കുമ്പോള്‍‌ ലോഡ് ചെയ്യാന്‍ ഏറെ സമയം എടുക്കുന്നതായും, ഇടക്കിടെ ക്രാഷാവുന്നതായും പലരും പരാതിപ്പെടാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്നങ്ങളില്ലാതെ ക്രോം ഫോണില്‍ ഉപയോഗിക്കാനാവും.
ആദ്യം ക്രോം ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ Chrome://Flags എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക.
അത് Chrome://Flags പേജിലേക്ക് തുറക്കും. അവിടെ Maximum tiles for interest area Mac, Windows, Linux, Chrome OS, Android എന്നൊരു ഭാഗം കാണുക.
അവിടെ default എന്നതില്‍ ടാപ് ചെയ്ത് 512 എന്നത് സെലക്ട് ചെയ്യുക. റാം കപ്പാസിറ്റി ഇത്തരത്തില്‍ റാം 512 എം.ബിയില്‍ കുറവായി സെറ്റ് ചെയ്താല്‍ ക്രോം പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനാകും.
ഇത് ഡിഫോള്‍ട്ട് സെറ്റിങ്ങ്സിലേക്ക് മാറ്റാന്‍ Chrome://flags പേജില്‍ തന്നെ പോയി Maximum tiles for interest area Mac, Windows, Linux, Chrome OS, Android എന്നത് default ആയി സെറ്റ് ചെയ്യുക.