Saturday, November 21, 2015
ഡാറ്റകള്‍ റിമോട്ടായി ഡെലീറ്റ് ചെയ്യാം വിവരങ്ങളെല്ലാം കൈവശമുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്. കാര്യം വളരെ സൗകര്യപ്രദമാണെങ്കിലും സംഗതി പ്രശ്നമാകുന്നത് ഉപകരണം മോഷണം പോയാലാണ്.
ഫോണായാലും, വിന്‍ഡോസായാലും, ആന്‍ഡ്രോയ്ഡായാലും ഇത് ഒരേ പോലെ പ്രശ്നമാണ്. ഇവ നഷ്ടപ്പെട്ടാല്‍ ഡാറ്റ നീക്കം ചെയ്ത് അവ നിങ്ങള്‍ക്ക് ദോഷമാകാതെ നോക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്ന കാര്യം.
1. ലാപ്ടോപ്പ്
ലാപ്ടോപ്പുകളില്‍ റിമോട്ടായി ഡാറ്റ ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ്
Absolute LoJack( Windows, Mac )(Paid, with 30 day free trail)
Prey (Windows, Linux, Mac)(Free) എന്നിവ.
റിയല്‍ ടൈമായി ലാപ്‍ടോപ്പ് ട്രാക്ക് ചെയ്യാനും ഇതില്‍ സാധിക്കും.ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുറത്തറിയാതെ അവ റണ്‍ ചെയ്തുകൊള്ളും. റിമോട്ടായി നെറ്റ് വഴി ഡാറ്റകള്‍ ഇറേസ് ചെയ്യാനാവും.
2. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ മോഷണം പോകുന്നത് ഇന്ന് സാധാരണമായ കാര്യമാണ്. ഇവയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Android Lost.
3. വിന്‍ഡോസ് ഫോണ്‍ ട്രാക്ക് ചെയ്യാനും ഡാറ്റ ഇറേസ് ചെയ്യാനും ഉപയോഗിക്കാന്‍ windowsphone.com ല്‍ ലൈവ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി. Ring,Lock ,Erase എന്നീ ഒപ്ഷനുകള്‍ ഇവിടെ ലഭ്യമാകും.
Wednesday, November 18, 2015
Tuesday, September 15, 2015
ഏറ്റവും പുതിയ "വേര്‍ഷന്‍" സോഫ്റ്റ്‌വെയറുകള്‍ എളുപ്പത്തില്‍ കണ്ടെത്താം പൈഡ് ആയ സോഫ്റ്റ്‌വെയറിനും ഒരു ഫ്രീ വേർഷൻ കാണും..പൈഡ് ചെയ്യുന്നതിന് മുൻപ് കസ്റ്റമർക്ക് പരീക്ഷിക്കാൻ ആണ് കമ്പനി ഈ ഫ്രീവെയർ നല്കുന്നത്..നമ്മളത് ദുരുപയോഗം ചെയ്യുന്നു എന്നുള്ളത് മറ്റൊരു സത്യം..
ഞാൻ ഇവിടെ പറയുന്നത് ഇതൊന്നുമല്ല..ഇങ്ങിനെയുള്ള ഫ്രീവെയര് സോഫ്റ്റ്‌വെയറുകൾ ചിലപ്പോൾ നമുക്ക് ലഭിക്കാറില്ല..ഈ സോഫ്റ്റ്‌വെയറുകൾ അതിന്റെ വിശദീകരണത്തോട് കൂടി നമുക്ക് നൽകുന്ന ഒത്തിരി സൈറ്റുകൾ ഉണ്ട്..
അങ്ങിനെയുള്ള എനിക്ക് നല്ലതെന്ന് തോന്നിയ മൂന്നു സൈറ്റുകൾ ഞാൻ പരിചയപ്പെടുത്താം..ഇതിൽ പുതുതായി വരുന്ന സോഫ്റ്റ്‌വെയറുകൾ നമുക്ക് അറിയാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും..ആൽഫബറ്റിക്ക് ആയും സോഫ്റ്റ്‌വെയർ സെർച്ച് ചെയ്യാനും ഗാറ്റഗരി തിരിച്ചു സേർച്ച് ചെയ്യാനും ഈ വെബ്‌സൈറ്റുകൾ നമ്മെ സഹായിക്കും.
Freeware Asylum
A+ Freeware
321 Download
ഈ വെബ്സൈറ്റുകള്‍ ഓപ്പണ്‍ ചെയ്‌താല്‍ തന്നെ കാര്യങ്ങള്‍ മനസിലാകും ..വിശദീകരണം ഒന്നും ആവശ്യമില്ല
Sunday, July 19, 2015
നഷ്ട്ടപ്പെട്ട ഫോണിന്‍റെ IMEI നമ്പര്‍ അറിയാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഒരു സിമ്പിള്‍ വിദ്യ!! പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..എന്‍റെ ഫോണ്‍ മോഷണം പോയി..IMEI നമ്പര്‍ അറിയില്ല..ഇനി അത് കിട്ടാന്‍ എന്തേലും വഴി ഉണ്ടോ എന്ന്..
അങ്ങിനെ IMEI കിട്ടാതെ വിഷമിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉള്ളതാണ് ഈ ടിപ്..പ്രത്യേകം ശ്രദ്ധിക്കുക..ഇത് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്ക് മാത്രമുള്ളതാണ്..ഐഫോണ്‍ നമുക്ക് ശ്രമിച്ചു നോക്കാം..
IMEI മാത്രമല്ല ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിലേക്ക് റിംഗ് ചെയ്യിക്കാനും പാസ്സ്‌വേര്‍ഡ് കൊടുത്ത് ഫോണ്‍ ലോക്ക് ചെയ്യിക്കാനും അതുമല്ലെങ്കില്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാനും ഈ ടിപ് കൊണ്ട് സാധിക്കും,..
ഇതിന്‍റെ മറ്റൊരു പ്രത്യേകത ഇങ്ങിന്യൊക്കെ ചെയ്യാന്‍ നമ്മള്‍ എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ഒന്നും വേണ്ട...ജസ്റ്റ് നമ്മുടെ ജിമെയില്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഈ ടിപ്..
നമ്മള്‍ നമ്മുടെ ആന്‍ഡ്രോയ്ഡില്‍ ആപ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്ലേ സ്റ്റോറില്‍ ഒരു ജിമെയില്‍ ഐ ഡി കൊടുക്കാറുണ്ട്..ആ ജിമെയില്‍ വെച്ചാണ് നമുക്ക് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്യാനും IMEI കണ്ടെത്താനും സാധിക്കുന്നത്..
ആദ്യം നിങ്ങളുടെ മൊബൈലില്‍ കൊടുത്ത ജിമെയില്‍ ഓപ്പണ്‍ ചെയ്യുക..ശേഷം വലത്ത് മുകളില്‍ കാണുന്ന നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്കി My Account എന്നത് എടുക്കുക.ശേഷം വരുന്ന വിന്‍ഡോവില്‍ Account overview എന്ന് കാണാം..അതില്‍ ക്ലിക്കൂ..ഇപ്പൊ വന്ന വിന്‍ഡോവില്‍ VIEW DASHBOARD എന്നതിലും ക്ലിക്കുക.ഇപ്പൊ തുറന്നുവന്ന വിന്‍ഡോവില്‍ രണ്ടാമതായി തന്നെ Android എന്ന് കാണാം..അതില്‍ ഒന്ന് ജസ്റ്റ് ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണിന്‍റെ IMEI അടക്കം എല്ലാ വിവരങ്ങളും കാണാം.ഇനി അതിന്‍റെ നേരെ വലതുഭാഗത്തുള്ള Manage active devices എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ നേരിട്ട് Android Device Manager എന്നതിലേക്ക് കയറാം..അവിടെ നമുക്ക് നമ്മുടെ ഫോണിന്‍റെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും..അതുപോലെ റിംഗ് എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫോണില്‍ റിംഗ് ചെയ്യിക്കാം..ലോക്ക് എന്നതില്‍ ക്ലിക്കിയാല്‍ ഫോണിനു ന്യൂ പാസ്സ്‌വേര്‍ഡ് ഇടാം..ഇറെസ് എന്നതില്‍ ക്ലിക്കിയാല്‍ മൊത്തം ഡാറ്റ ഡിലീറ്റ് ചെയ്യാം..
ആണ്ട്രോയിട് ആപ്പുകള്‍ക്ക് ഇഷ്ടമുള്ള രൂപം നല്‍കാം****APK എഡിറ്റർ !! മൊബൈലില്‍ നിങ്ങള്‍ ഇഷ്ടമുള്ള പല തീമുകളും സെറ്റ് ചെയ്ത് ആപ്ലിക്കേഷന്‍ ഐക്കണുകള്‍ ആകര്‍ഷകമാക്കാറുണ്ട് അല്ലെ ? എന്നാല്‍ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ ഐക്കണ്‍ ആയി സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ ? അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നെയിം ചെയ്ഞ്ച് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് സെറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ
ഇത് പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ആപ്ലിക്കേഷന്‍ ഐക്കണ്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള ആപ്പിനെക്കുറിച്ച് ആണ് ഞാന്‍ പറയുന്നത് എന്ന്.DOWNLOAD HERE http://onhax.net/apk-editor-pro/
Subscribe to:
Posts (Atom)