Sunday, July 6, 2014

ഫേസ്ബുക്ക് ആട്ടോ ലൈക്കര്‍ - 200 ലൈക്ക് ഒരൊറ്റ സെക്കന്റില്‍

രാവിലെ ടോയ്ലറ്റില്‍ പോയാല്‍ അവിടെയിരുന്നു കൊണ്ട് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന മങ്കമാരുള്ള നാടാണിന്നു നമ്മുടെ കേരളം,പെണ്ണുങ്ങള്‍ എന്ത് സ്റ്റാറ്റസ് ഇട്ടാലും ലൈക്കുകള്‍ കുമ്പാരമായ് കിട്ടും,എന്നാല്‍ പാവം ആണുങ്ങള്‍ എത്ര പ്രധാനപ്പെട്ട കാര്യം ഷെയര്‍ ചെയ്താലും വിരലിലെണ്ണാന്‍ തികയുന്ന ലൈക്ക് പോലും കിട്ടിയേക്കില്ല,പക്ഷേ നിങ്ങള്‍ ഇനി വിഷമിക്കണ്ട,ഇതാ ഫേസ്ബുക്ക് ആട്ടോ ലൈക്ക് സിസ്റ്റം നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു,ഇതേ സര്‍വീസ് നല്‍കുന്ന ധാരാളം സൈറ്റുകള്‍ ഇന്നു വെബില്‍ ലഭ്യമാണു,ഞാന്‍ പരിചയപ്പെടുത്തുന്ന സൈറ്റു വച്ച് 200 ലൈക്ക് നിങ്ങള്‍ള്‍ക്ക് ഗ്യാരണ്ടിയാണു,എന്തെങ്കിലും സംശയമുള്ളവര്‍ മറ്റൊരു അക്കൌണ്ട് വച്ച് പരീക്ഷിച്ച് നോക്കുക
http://official-liker.net/ എന്നാണു സൈറ്റിന്റെ പേരു,ആദ്യം അതില്‍ ചെന്നു METHOD 1 - CLICK HERE എന്നതില്‍ ക്ലിക്കി ആക്സസ് ഓകെ കൊടുക്കുക,തുടര്‍ന്ന്‍ ആക്സസ് ടോക്കണ്‍ കോപ്പി ചെയ്യുക
ഇതിനിടയില്‍ പരസ്യങ്ങള്‍ വരുംബോ ഒരഞ്ചു സെക്കന്റ് കാത്തിരുന്ന ശേഷം സ്കിപ്പ് ആഡ് ക്ലിക്ക് ചെയ്യുക/..തുടര്‍ന്ന്‍ ഒഫീഷ്യല്‍ ലൈക്കറില്‍ പ്രസ്സ് ചെയ്താല്‍ ലൈക്ക് ചെയ്യേണ്ട പോസ്റ്റ് സെലക്റ്റ് ചെയ്യാന്‍ ആകും
നിങ്ങളുടെ സിസ്റ്റം വേറെ ആരും ഉപയോഗിക്കാതെയിരിക്കാൻ ..!
നിങ്ങളുടെ കമ്പ്യൂട്ടർ നിങ്ങളറിയാതെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ.എന്നറിയാൻ
♦ നിങ്ങളുടെ പ്രൈവറ്റ് ടാറ്റ സംരക്ഷിക്കാൻ !!
സോഫ്റ്റ്‌വെയറിന്റെ പേരാണ് predator             32bit---->
64bit------>
 
ആദ്യം ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുക.ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ട്ടനുസരണം കൊടുത്ത് ok പ്രസ്‌ ചെയ്യുക.അതിനുശേഷം desktop icon -നിൽ ക്ലിക്ക് ചെയ്തു monitoring on ആക്കുക.pendrive കമ്പ്യൂട്ടറിൽ നിന്നും എടുക്കുക
അപ്പോൾ തന്നെ കമ്പ്യൂട്ടർ ലോക്ക് ആകുന്നതു കാണാം
♦ കമ്പ്യൂട്ടർ ആരെങ്കിലും access ചെയ്യാൻ ശ്രേമിച്ചാൽ ..നെറ്റ് ഓണ്‍ ആണെങ്കിൽ നമുക്കു ഓട്ടോമാടിക്കായി മെയിലും ആക്സസ് ചെയ്യുന്ന ആളുടെ ഫോട്ടോയും അയക്കും .
♦access ചെയ്യാൻ ശ്രേമിച്ചാൽ അലാറം മുഴങ്ങും
ഇന്നി കമ്പ്യൂട്ടർ unlock ആക്കണമേഗിൽ pendrive കണക്ട് ചെയ്തു പാസ്സ്‌വേർഡ്‌ കൊടുത്താൽ മതി

യുട്യൂബ് പ്ലേബാക്ക് സ്പീഡ് കൂട്ടണോ?

യുട്യൂബ് പ്ലേ ചെയ്യുന്നതിന്റെ സ്പീഡ് കൂട്ടാനാകുമോ?. വീഡിയോ പ്ലെയറുകളിലേത് പോലെ സ്പീഡ് കൂട്ടാനാവും എന്നാണ് ഉത്തരം. നിലവില്‍ നിങ്ങളുടെ യുട്യൂബില്‍ ഈ സംവിധാനം കാണുന്നില്ലെങ്കില്‍ HTML 5 ഉപയോഗിക്കുന്നില്ല എന്നാണ് അര്‍ത്ഥം. അതിനായി HTML 5 ലേക്ക് പ്ലെയര്‍ അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.
http://www.youtube.com/html5
Youtube fast - Compuhow.com
ഇത് അപ്ഗ്രേഡ് ചെയ്താല്‍ സ്പീഡ് ഓപ്ഷനുകള്‍ ലഭ്യമാകും. എന്നാലും ചില വീഡിയോകള്‍ക്ക് ഫാസ്റ്റ് സംവിധാനം ഉണ്ടാകില്ല. ഇത്തരം വീഡിയോകള്‍ ഫാസ്റ്റ് ആയി കാണാന്‍ വി.എല്‍.സി പ്ലെയര്‍ ഉപയോഗിക്കാം.
വീഡിയോ ലിങ്ക് വി.എല്‍.സി യില്‍ ആഡ് ചെയ്ത് playback->playback speed ഒപ്ഷന്‍ എടുക്കുക.

തകരാറിലായ സി.ഡിയില്‍ നിന്ന് ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യും ?

ഡാറ്റ ബാക്കപ്പ് ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്നത് സിഡിയോ ഡിവിഡിയോ ആണ്. എന്നാല്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളുടെ വരവോടെ ഇവയുടെ ഉപയോഗം കുറെയൊക്കെ കുറഞ്ഞു. സി.ഡി കളിലും മറ്റും സേവ് ചെയ്യുമ്പോളുള്ള ഒരു പ്രശ്നം ഇവയ്ക്കുണ്ടാകുന്ന ഡാമേജുകളാണ്. സ്ക്രാച്ചുകള്‍ വീണ സിഡിയില്‍ നിന്ന് ഡാറ്റ റിക്കവറി അല്പം പ്രയാസമാകും. സാധാരണയായി പ്ലേ ചെയ്യല്‍ സാധ്യമാവുകയുമില്ല. ഇത്തരം സിഡികളില്‍ നിന്ന് എങ്ങനെ ഡാറ്റ വീണ്ടെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
CD Recovery Toolbox
എല്ലാത്തരം സിഡി ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്ന ഒരു സോഫ്റ്റ് വെയറാണ് CD Recovery Toolbox.മികച്ച റിക്കവറി ഇതുപയോഗിച്ച് സാധ്യമാകും. സൈസ് വളരെ കുറവാണ് എന്നത് ഈ പ്രോഗ്രാമിന്‍റെ ഒരു പ്രത്യേകതയാണ്.
Unstoppable Copier
സ്ക്രാച്ചായ സിഡികളില്‍ നിന്നും ഡിവിഡി കളില്‍ നിന്നും ഡാറ്റ റിക്കവര്‍ ചെയ്യാന്‍ ഇത് സഹായിക്കും. ബാച്ച് മോഡ് ഫങ്ഷനും ഇതില്‍ എനേബിള്‍ ചെയ്യാനാവും.

യുട്യൂബ് തടസമില്ലാതെ കാണാന്‍

യുട്യൂബ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. എച്ച്.ഡി നിലവാരമുള്ള ഏറെ വീഡിയോകള്‍ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്. പക്ഷേ നമ്മുടെ ഇന്റര്‍നെറ്റ് വേഗത പലപ്പോഴും ഇവകൊണ്ട് ഒരു കാര്യവുമില്ല എന്ന സ്ഥിതിയാക്കുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ പോലും പറയുന്ന ബാന്‍ഡ് വിഡ്തില്‍ നിന്ന് ഏറെ താഴ്ന്നാണ് ലഭ്യമാകുന്നത്. അക്കാരണത്താല്‍ തന്നെ യുട്യൂബ് പ്ലേ ചെയ്യല്‍ പലപ്പോഴും അരോചകമാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യുട്യൂബ് മികച്ച രീതിയില്‍ പ്ലേ ചെയ്യാനാവും.
1. ക്വാളിറ്റി കുറയ്ക്കുക – പ്രാഥമികമായി ചെയ്യാവുന്ന ഒരു കാര്യമാണ് യുട്യൂബ് വീഡിയോയുടെ ക്വാളിറ്റി കുറച്ചിടുക എന്നത്. എച്ച്.ഡി, 1080 എന്നിവയില്‍ നിന്നൊക്കെ താഴ്ന്ന് കുറഞ്ഞ ക്വാളിറ്റി സെല്ക്ട് ചെയ്യുക.
2. ബ്രൗസിങ്ങ് ഒഴിവാക്കുക – യുട്യൂബ് കാണുമ്പോള്‍ തന്നെ ബ്രൗസിങ്ങ് നടത്തുന്നത് പ്ലേ ചെയ്യുന്നത് തടസ്സപ്പെടാനിടയാകും.
3. അപ്ഡേറ്റുകള്‍ ഒഴിവാക്കുക – സിസ്റ്റം വര്‍ക്ക് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ അപ്ഡേഷനുകള്‍ നടക്കുന്നുണ്ടാകും. ഇത് ഏറെ സ്ലോ ആക്കാനിടയാകുന്നതാണ്. ആന്റിവൈറസ് അപ്ഡേഷനൊക്കെ ഏറെ ബാന്‍ഡ് വിഡ്ത് വേണ്ടുന്നതാണ്.
4. ബ്രൗസര്‍ – ക്രോം പോലെ മികച്ച പെര്‍ഫോമന്‍സുള്ള ബ്രൗസര്‍ ഉപയോഗിക്കുക. ഇന്‍റര്‍നെറ്റ് എക്സ്പ്ലോററൊക്കെ ക്രോമിനെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണെന്ന് ഓര്‍മ്മിക്കുക.
5. ഫെതര്‍ – ഏറെക്കാലമായി നിലവിലുള്ളതാണ് യുട്യൂബിന്‍റെ ഫെതര്‍ വേര്‍ഷന്‍. സ്പീഡ് കുറഞ്ഞ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണിത്. അതിന് https://www.youtube.com/feather_beta ല്‍ പോയി അതില്‍ ജോയിന്‍ ചെയ്യുക. നിങ്ങളുടെ കണക്ഷന്‍ പാരമീറ്ററുകള്‍ മാറ്റം വരുകയും യുട്യൂബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കകുകയും ചെയ്യും.
നിരവധി ഡൗണ്‍ലോഡ് മാനേജറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഐ.ഡി.എം തന്നെയാണ്. എന്നാല്‍ IDM Optimizer എന്ന ചെറിയ യൂട്ടിലിറ്റി ഉപയോഗിച്ചാല്‍ ഡൗണ്‍ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും. ഇതുപയോഗിച്ച് താല്കാലികമായി വേഗം വര്‍ദ്ധിപ്പിക്കാനും, പിന്നെ പഴയത് പോലെയാക്കാനുമാകും.
ആദ്യം IDM Optimizer ഡൗണ്‍ലോഡ് ചെയ്യുക.
idm optimizer - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് മാനേജര്‍ ഒപ്ടിമൈസ് ചെയ്യപ്പെടും.
ഇനി Maximize Now എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീസ്റ്റാര്‍ട്ട് ചെയ്യാനാവശ്യപ്പെടും.
ഇനി ഡൗണ്‍ലോഡ് മാനേജര്‍ ഉപയോഗിച്ചാല്‍ വ്യക്തമായി സ്പീഡ് വ്യത്യാസം തിരിച്ചറിയാനാകും.ഇനി പഴയ അവസ്ഥയിലേക്ക് റീസ്റ്റോര്‍ ചെയ്യാന്‍ Restore Default ല്‍ ക്ലിക്ക് ചെയ്യുക.
ദാ  ഇതാണ് സാദനം                 IDM Optimizer.zip   

ഫേസ്ബുക്ക് മെസേജുകള്‍ റിക്കവര്‍ ചെയ്യാം

ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് നിരവധി മെസേജുകള്‍ വരാറുണ്ടാകും. പലപ്പോഴും അവ വായിച്ച ശേഷം ഡെലീറ്റ് ചെയ്യാറാവും പതിവ്. എന്നാല്‍ ചിലപ്പോഴൊക്കെ ഡെലീറ്റ് ചെയ്ത മെസേജ് വീണ്ടെടുക്കാനായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും.
നിങ്ങള്‍ ‘x’ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താണ് മെസേജ് ഡെലീറ്റ് ചെയ്തതെങ്കില്‍ മാത്രമേ ഇവിടെ പറയുന്ന വിധത്തില്‍ റിക്കവര്‍ ചെയ്യാനാകൂ. Delete Conversation ക്ലിക്ക് ചെയ്താണ് ഡെലീറ്റ് ചെയ്തതെങ്കില്‍ വീണ്ടെടുക്കല്‍ സാധ്യമാകില്ല.
ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക.
Messages ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് See All ക്ലിക്ക് ചെയ്യുക.
വലത് വശത്ത് ഇന്‍ബോക്സിന് സമീപത്തായി കാണുന്ന More ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Archive ല്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ പഴയ മെസേജുകള്‍ കാണാനാവും. x ബട്ടണ്‍ ശരിക്ക് ഡെലീറ്റ് ചെയ്യുകയല്ല ആര്‍ക്കൈവ് ചെയ്യുകയാണ് ചെയ്യുക.